സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയെ പ്രശംസിച്ചുകൊണ്ട് മന്ത്രി കെ.ടി ജലീൽ

163 0

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയെ പ്രശംസിച്ചുകൊണ്ട് മന്ത്രി കെ.ടി ജലീൽ. സക്കറിയ സംവിധാനം ചെയ്ത സിനിമയ്ക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം രാഗത്തുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ കൂടിയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
ഫേസ്ബുക് പേജിന്റെ പൂർണ രൂപം ഇങ്ങനെ 

" സുഡാനി From നൈജീരിയ " കാണാതെ പോകരുത് …..
————————————— 
ഒരിടവേളക്ക് ശേഷം നല്ലൊരു സിനിമ കണ്ടു . ഫുട്ബോളിനെ പ്രാണനെപ്പോലെ കരുതുന്ന ഒരു നാടിന്റെ കഥ പറയുകയാണ് യുവ സംവിധായകൻ സക്കറിയ . സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ് . നൻമ നിറഞ്ഞ മനസ്സിൽ നിന്നേ ഇങ്ങിനെയൊരു ഇതിവൃത്തം രൂപം കൊള്ളൂ . എന്റെ നാട്ടുകാരൻ കൂടിയായ സക്കരിയ്യയെ ഓർത്ത്  അഭിമാനം കൊള്ളുന്നു . സ്നേഹം വേണ്ടുവോളം നൈജീരിയക്കാരൻ സുഡുവിന് പകർന്ന് നൽകിയ ഉമ്മയുടെ കണ്ണുനീരിന് മജീദിന്റെ മനസ്സിൽ വറ്റാത്ത കാരുണ്യത്തിന്റെ ആൽമരം നട്ട് പ്രത്യുപകാരം ചെയ്യുന്ന രംഗത്തോടെ അവസാനിക്കുന്ന ഈ ചലചിത്രകാവ്യം രാജ്യാതിർത്തികൾക്ക്  അപ്പുറത്താണെങ്കിലും മനുഷ്യന്റെ ദു:ഖങ്ങൾക്ക് ഒരേ നിറവും മണവുമാണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു .
മതവും ഭാഷയും ദേശവും വർണ്ണവും നിഷ്കളങ്കരായ സാധാരണക്കാരിൽ അടുപ്പത്തിന്റെ ഭൂമിക സൃഷ്ടിക്കാനുതകുന്ന രാസത്വരകങ്ങളാകുന്നത് എങ്ങിനെയെന്ന് അതിമനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട് ഈ ചലചിത്രം . 

വേണ്ടായിരുന്നു എന്ന് തോന്നിയ ഒരു സീനോ സംഭാഷണമോ "സുഡാനി From നൈജീരിയ" യിൽ ഇല്ല . പ്രാദേശിക സംസ്കൃതിയുടെ ഉൾക്കാമ്പ് തൊട്ട് കൊണ്ട് തന്നെ ദേശീയ അന്തർദേശീയ ഉത്ഗ്രഥനവും മാനവിക ഐക്യവും വാനോളം ഉയർത്തിപ്പിടിക്കാനും ഈ കലാസൃഷ്ടിക്ക് കഴിഞ്ഞിട്ടുണ്ട് . പല സ്ഥലങ്ങളിലും പ്രതിഭകളെ ആദരിക്കാൻ അവസരം കിട്ടുമ്പോൾ മോഹിച്ച് പോയിട്ടുണ്ട് , എന്റെ നാട്ടിലും ഇതുപോലുള്ളവർ ഉണ്ടായിരുന്നെങ്കിൽ എന്ന് . ആ ആഗ്രഹമാണ് ഈ സിനിമയിലൂടെ പൂവണിഞ്ഞിരിക്കുന്നത് . സക്കറിയ , അനീഷ് ജി മേനോൻ , നജീബ് കുറ്റിപ്പുറം , ഉണ്ണിനായർ , രാജേഷ് , ബീരാൻ , അമീൻഅസ്ലം , അനൂപ് മാവണ്ടിയൂർ , ഷാനമോൾ , ജുനൈദ്  തുടങ്ങി വളാഞ്ചേരിക്കാരായ എത്ര പേരാണ് അണിയറയിലും അരങ്ങത്തും . സൗബിൻ ഉൾപ്പടെ ഒരാളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടില്ല . എല്ലാവരും ജീവിക്കുകയായിരുന്നു . പിരിയാത്ത "ചങ്ങായ്ച്ചി" കളായി ഉമ്മവേഷമിട്ട സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയും  പിടിച്ചിറക്കിയാലും മനസ്സിൽ നിന്ന് ഒരുപാട് കാലത്തേക്ക് പോവില്ല . സുഡാനിയായി  സാമുവൽ ഹൃദ്യമായിത്തന്നെ തന്റെ റോൾ ചെയ്തു . 

ഒരു നിർമ്മാതാവില്ലെങ്കിൽ സിനിമക്ക് ജന്മമില്ല . സക്കരിയ്യയുടെ ആഗ്രഹം സഫലമാക്കാൻ പ്രതിബദ്ധതയോടെ മുന്നോട്ട് വന്ന സമീർ താഹിറും ഷൈജു ഖാലിദും പ്രത്യേകം പ്രശംസയർഹിക്കുന്നു . തിരക്കഥയിലും സംഭാഷണത്തിലും സക്കറിയക്ക് കൂട്ടായ മുഹ്സിൻ പെരാരിയും ശ്രദ്ധിക്കപ്പെടേണ്ട എഴുത്തുകാരനാണ് .  നയനസുന്ദരവും ശ്രവണമധുരവും ഹൃദയഹാരിയുമായ അനുഭവമാക്കി "സുഡാനി From നൈജീരിയ" യെ മാറ്റിയ എല്ലാ കലാകാരി കലാകാരൻമാർക്കും ഒരായിരം അഭിനന്ദനങ്ങൾ .

Related Post

വമ്പൻ ട്വിസ്റ്റുമായി ലൂസിഫറിന്റെ ക്യാരക്ടര്‍ പോസ്റ്റർ

Posted by - Mar 26, 2019, 01:40 pm IST 0
കൊച്ചി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ നായകാനായെത്തുന്ന ലൂസിഫര്‍. ചിത്രത്തിന്‍റെ 27-ാമത്തെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ…

മഞ്ജുവാര്യര്‍ക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം: വനിതാ കമ്മീഷന്‍ പരാതി നൽകി 

Posted by - Apr 24, 2018, 06:38 am IST 0
നടി മഞ്ജു വാര്യര്‍, ദീപ നിശാന്ത് എന്നിവര്‍ക്കെതിരെ സോഷ്യല്‍മീഡയയില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം ഉണ്ടായ സംഭവത്തിൽ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍. ഇതു സംബന്ധിച്ച്‌ കമ്മീഷന്‍ ആലപ്പുഴ ജില്ലാ…

ഏറ്റവും പ്രിയപ്പെട്ട ഒരോർമ്മ ആരാധകരുമായി പങ്കുവയ്ക്കുകയും സർപ്രൈസ് സമ്മാനമായി അത് കിട്ടുകയും ചെയ്ത സന്തോഷത്തിലാണ് അമിതാഭ് ബച്ചൻ. 

Posted by - Mar 11, 2020, 12:57 pm IST 0
സന്തോഷത്തിലാണ് അമിതാഭ് ബച്ചൻ. സന്തോഷം കൊണ്ട് വാക്കുകൾ കിട്ടുന്നില്ലെന്നാണ് സർപ്രൈസ് സമ്മാനം കണ്ട്  ബിഗ് ബി കുറിക്കുന്നത്. മഞ്ഞ നിറത്തിലുള്ള വിന്റേജ് കാറിനൊപ്പം നിൽക്കുന്ന ചിത്രവും അദ്ദേഹം…

നടന്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ ആരോഗ്യനിലയെ കുറിച്ച് ആശുപത്രി അധികൃതര്‍ പറയുന്നതിങ്ങനെ 

Posted by - Jul 4, 2018, 10:27 am IST 0
കൊച്ചി: മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തിന് മസ്തിഷ്കാഘാതം ഉണ്ടാകുന്നത്. ഐസിയുവില്‍ നിരീക്ഷണത്തിലുള്ള നടന്‍ അര്‍ധബോധാവസ്ഥ‍യിലാണെന്ന്…

കായംകുളം കൊച്ചുണ്ണിയിലെ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു  

Posted by - Mar 1, 2018, 03:03 pm IST 0
നിവിൻപോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലെ ഇത്തിക്കരപ്പാക്കിയുടെ ഡയലോഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് . നടനവിസ്മയം മോഹൻലാൽ ആണ് ഇത്തിക്കരപ്പാക്കിയായ് വെള്ളിത്തിരയിൽ എത്തുന്നത്…

Leave a comment