ബാർ കോഴക്കേസ്; കോടതിയുടെ വിമർശനം ഏറ്റു വാങ്ങി കെ എം മാണി
വലിയ പൊതുജന ശ്രദ്ധ പിടിച്ചുപറ്റിയ ബാർക്കോഴക്കേസിൽ സർക്കാർ നിയമിച്ച പബ്ലിക് പ്രോസിക്യുട്ടറെ എതിർത്ത കെ എം മാണിക്കും വിജിലൻസ് ലീഗൽ അഡ്‌വൈസർക്കും കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടിവന്നു.
ഇന്നലെ രാവിലെ കെ.എം മാണിയുടെ കേസ് കോടതി പരിഗണിക്കാൻ ഇരിക്കവെയാണ് കോടതിയിൽ നാടകിയമായ സംഭവങ്ങൾ അരങ്ങേറിയത്. വിജിലൻസ് ലീഗൽ അഡ്‌വൈസർ സി സി അഗസ്റ്റിൻ പിന്നെ ഒരു അഭിഭാഷകനും കോടതിയിൽ വെച്ച് സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടറെ വിചാരണ ഘട്ടത്തിൽ മാത്രമേ കോടതിയിൽ ഹാജരാക്കാവു എന്ന് ആവശ്യപ്പെട്ടു
ഇതേതുടർന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടറെ കോടതിയിൽ ഹാജരാക്കിയാൽ ആകാശം ഇടിഞ്ഞു വീഴുമോ എന്ന് ചോദിച്ച് കെ.എം മാണിയെയും സി.സി.അഗസ്റ്റിൻ എന്നിവരെയും കോടതി രൂക്ഷമായി വിമർശിച്ചു കെ.പി.സതീശന് പറയാനുള്ളത് തീർച്ചയായും കേൾക്കുമെന്ന് കോടതി വ്യക്തമാക്കി.
യുഡിഎഫ് ഭരണകാലത്താണ് കെ.എം മാണിക്കെതിരെ ബാർക്കോഴക്കേസിൽ വിജിലൻസ് കേസ് എടുത്തത്.
Related Post
ശ്രീധരന്‍പിള്ളയ്ക്കെതിരായ കേസ് റദ്ദാക്കാനാവില്ലെന്നു സര്‍ക്കാര്‍
കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ള യുവമോര്‍ച്ച യോഗത്തില്‍ നടത്തിയ വിവാദ പ്രസംഗത്തെത്തുടര്‍ന്നു രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കുന്നതു സംസ്ഥാനത്തൊട്ടാകെ ക്രമസമാധാനപാലനത്തെ…
ജെഎന്‍യുവില രാഷ്ട്ര വിരുദ്ധ സംഘത്തിനെ പിന്തുണച്ചതുകൊണ്ടാണ് അമേത്തിയിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ തോല്പിച്ചത്: സ്‌മൃതി ഇറാനി
ന്യൂഡൽഹി : ജെഎന്‍യുവില രാഷ്ട്ര വിരുദ്ധ സംഘത്തിനെ പിന്തുണച്ചതിനുള്ള മറുപടിയാണ് അമേത്തിയിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മുംബൈയിലെ ബിജെപി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട്…
മധ്യപ്രദേശില്‍ ഭരണം തിരിച്ചുപിടിക്കാന്‍ കരുനീക്കങ്ങളുമായി ബിജെപി; ഭൂരിപക്ഷം തെളിയിക്കാന്‍ തയാറെന്ന് കമല്‍നാഥ്
ഭോപ്പാല്‍: കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനു ഭൂരിപക്ഷമില്ലെന്ന ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് ബിജെപി കത്തുനല്‍കി. പ്രത്യേക…
കലൈഞ്ജർ വിടവാങ്ങി
പ്രശോഭ്.പി നമ്പ്യാർ തമിഴ്നാട് മുൻ മുഖ്യമന്ത്രി എ൦. കരുണാനിധി (94) വിടവാങ്ങി. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് കുറച്ചു നാളായി ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികില്സയില് ആയിരുന്ന അദ്ദേഹം…
വിശ്വാസവോട്ട് തേടാനൊരുങ്ങി കുമാരസ്വാമി; വിമതര്‍ക്കുള്‍പ്പെടെ വിപ്പ് നല്‍കും
ബെംഗളുരു: ചൊവ്വാഴ്ച വരെ കര്‍ണാടകത്തില്‍ തല്‍സ്ഥിതി തുടരണമെന്ന സുപ്രീംകോടതി ഉത്തരവിനു പിന്നാലെ വിശ്വാസവോട്ട് തേടാനൊരുങ്ങി മുഖ്യമന്ത്രി കുമാരസ്വാമി. വിശ്വാസവോട്ടിന് തയ്യാറാണെന്നും തീയതി സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്നും കുമാരസ്വാമി നിയമസഭയില്‍…