ബാർ കോഴക്കേസ്; കോടതിയുടെ വിമർശനം ഏറ്റു വാങ്ങി കെ എം മാണി
വലിയ പൊതുജന ശ്രദ്ധ പിടിച്ചുപറ്റിയ ബാർക്കോഴക്കേസിൽ സർക്കാർ നിയമിച്ച പബ്ലിക് പ്രോസിക്യുട്ടറെ എതിർത്ത കെ എം മാണിക്കും വിജിലൻസ് ലീഗൽ അഡ്‌വൈസർക്കും കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങേണ്ടിവന്നു.
ഇന്നലെ രാവിലെ കെ.എം മാണിയുടെ കേസ് കോടതി പരിഗണിക്കാൻ ഇരിക്കവെയാണ് കോടതിയിൽ നാടകിയമായ സംഭവങ്ങൾ അരങ്ങേറിയത്. വിജിലൻസ് ലീഗൽ അഡ്‌വൈസർ സി സി അഗസ്റ്റിൻ പിന്നെ ഒരു അഭിഭാഷകനും കോടതിയിൽ വെച്ച് സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടറെ വിചാരണ ഘട്ടത്തിൽ മാത്രമേ കോടതിയിൽ ഹാജരാക്കാവു എന്ന് ആവശ്യപ്പെട്ടു
ഇതേതുടർന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടറെ കോടതിയിൽ ഹാജരാക്കിയാൽ ആകാശം ഇടിഞ്ഞു വീഴുമോ എന്ന് ചോദിച്ച് കെ.എം മാണിയെയും സി.സി.അഗസ്റ്റിൻ എന്നിവരെയും കോടതി രൂക്ഷമായി വിമർശിച്ചു കെ.പി.സതീശന് പറയാനുള്ളത് തീർച്ചയായും കേൾക്കുമെന്ന് കോടതി വ്യക്തമാക്കി.
യുഡിഎഫ് ഭരണകാലത്താണ് കെ.എം മാണിക്കെതിരെ ബാർക്കോഴക്കേസിൽ വിജിലൻസ് കേസ് എടുത്തത്.
