വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം വേതന വര്‍ദ്ധനവുമായി ഷാര്‍ജ ഭരണകൂടം

237 0

ഷാര്‍ജ: വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം വേതന വര്‍ദ്ധനവുമായി ഷാര്‍ജ ഭരണകൂടം. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഷാര്‍ജ പൊലീസിലെ ഉദ്യോഗസ്ഥര്‍ക്കും 10 ശതമാനം ശമ്പളവര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം സ്വദേശി ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. ഇതിന് പിന്നാലെയാണ് വിദേശികള്‍ക്കും ശമ്പളം വര്‍ദ്ധിപ്പിച്ചത്. 

ഈ തീരുമാനം ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് ആശ്വാസമാകുന്ന ഒന്നാണ്. ഇന്ത്യക്കാര്‍ അടക്കമുള്ള ആയിരക്കണക്കിന് പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ ശമ്പളം നല്‍കാനാണ് തീരുമാനം. 2018 തുടക്കം മുതല്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്ബളം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഡോ.ഷൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. 

Related Post

ഖത്തര്‍ ദേശീയ ദിനാഘോഷം; കര്‍ശനമായ നിര്‍ദേശങ്ങളുമായി ഗതാഗത വകുപ്പ്

Posted by - Dec 13, 2018, 08:20 am IST 0
ദോഹ : ഖത്തര്‍ ദേശീയ ദിനാഘോഷ പ്രകടനങ്ങള്‍ക്കായി വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് കര്‍ശനമായ നിര്‍ദേശങ്ങളുമായി ഗതാഗത വകുപ്പ്. ദേശീയ ദിനാഘോഷങ്ങള്‍ക്കിടെയുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗതാഗത വകുപ്പിന്റെ…

ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഇനി ആഗോള ഭീകരന്‍  

Posted by - May 1, 2019, 10:08 pm IST 0
ന്യൂയോര്‍ക്ക്: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി യുഎന്‍ രക്ഷാസമിതി പ്രഖ്യാപിച്ചു. ഇന്ത്യയുടെ വര്‍ഷങ്ങളായുള്ള ആവശ്യത്തിനൊടുവിലാണ് യുഎന്‍ രക്ഷാ സമിതി മസൂദ് അസ്ഹറിനെ ആഗോള…

യുഎസില്‍ സിനഗോഗിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു; വിദ്യാര്‍ത്ഥി പിടിയില്‍  

Posted by - Apr 28, 2019, 11:21 am IST 0
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലെ സിനഗോഗില്‍ വെടിവയ്പ്പ്. ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഒരു കുട്ടിയുള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സാന്‍ മാര്‍കോസിലെ കാല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ…

ഇ​ന്ത്യ​ൻ വം​ശ​ജ​ൻ അ​മേ​രി​ക്ക​യി​ൽ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു

Posted by - Apr 21, 2018, 12:52 pm IST 0
വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ കൗ​മാ​ര​ക്കാ​ര​ൻ അ​മേ​രി​ക്ക​യി​ൽ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ന​ഥാ​നി​യ​ൽ പ്ര​സാ​ദ്(18) ആ​ണ് ക​ലി​ഫോ​ർ​ണി​യ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റു മ​രി​ച്ച​ത്. ഈ ​മാ​സം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത…

മേകുനു കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നതായി അറിയിപ്പ്: ജാഗ്രത പാലിക്കണമെന്ന് സൗദി അറേബ്യ

Posted by - May 24, 2018, 11:12 am IST 0
മാന്‍: മേകുനു കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നതായി അറിയിപ്പ്. അടുത്ത 36 മണിക്കൂറിനുള്ളില്‍ ഒമാനില്‍ കനത്ത മഴയോടുകൂടി മേകുനു ആഞ്ഞടിക്കുവാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍…

Leave a comment