ഷാര്‍ജ: വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10 ശതമാനം വേതന വര്‍ദ്ധനവുമായി ഷാര്‍ജ ഭരണകൂടം. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ഷാര്‍ജ പൊലീസിലെ ഉദ്യോഗസ്ഥര്‍ക്കും 10 ശതമാനം ശമ്പളവര്‍ദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം സ്വദേശി ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. ഇതിന് പിന്നാലെയാണ് വിദേശികള്‍ക്കും ശമ്പളം വര്‍ദ്ധിപ്പിച്ചത്.
ഈ തീരുമാനം ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് ആശ്വാസമാകുന്ന ഒന്നാണ്. ഇന്ത്യക്കാര്‍ അടക്കമുള്ള ആയിരക്കണക്കിന് പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ ശമ്പളം നല്‍കാനാണ് തീരുമാനം. 2018 തുടക്കം മുതല്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്ബളം വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഡോ.ഷൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.