ബീജിംഗ്: വിദേശ ചാരപ്രവര്‍ത്തനം കണ്ടെത്താൻ ചൈന പുതിയ വെബ്സൈറ്റ് ആരംഭിച്ചു. ദേശസുരക്ഷ സംബന്ധിച്ച എന്ത് വിവരങ്ങളും ജനങ്ങള്‍ക്ക് ഈ വെബ്സൈറ്റിലൂടെ സര്‍ക്കാരിനെ അറിയിക്കാം. വിഘടനവാദവും കലാപവും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങളും ആര്‍ക്കും സര്‍ക്കാരിനെ അറിയിക്കാം. ശരിയായ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കും.
അതേസമയം എത്ര തുകയാണെന്ന കാര്യം സൈറ്റിലില്ല. മന്‍ഡാരിന്‍, ഇംഗ്ളീഷ് ഭാഷകളിലായാണ് വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. 1500 ഡോളര്‍ മുതല്‍ 73,000 ഡോളര്‍ വരെയാണ് ബീജിംഗിലെ സിറ്റി നാഷണല്‍ സെക്യൂരിറ്റി ബ്യൂറോ ഓഫര്‍ ചെയ്തിരിക്കുന്നതെന്ന് നേരത്തെ ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചൈനാക്കരോ വിദേശത്തുള്ളവരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ സൈനിക ഉദ്യോഗസ്ഥര്‍ക്കോ കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചാല്‍ അതേക്കുറിച്ച് ഈ വെബ്സൈറ്റിലൂടെ വിവരം നല്‍കാനാവും. ഇത് കൂടാതെ വിവരം നല്‍കുന്നവരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. www.12339.gov.cn എന്നതാണ് സൈറ്റിന്റെ വിലാസം.