വിദേശ ചാരപ്രവര്‍ത്തനം: പുതിയ വെബ്സൈറ്റുമായി ചൈന

188 0

ബീജിംഗ്: വിദേശ ചാരപ്രവര്‍ത്തനം കണ്ടെത്താൻ ചൈന പുതിയ വെബ്സൈറ്റ് ആരംഭിച്ചു. ദേശസുരക്ഷ സംബന്ധിച്ച എന്ത് വിവരങ്ങളും ജനങ്ങള്‍ക്ക് ഈ വെബ്സൈറ്റിലൂടെ സര്‍ക്കാരിനെ അറിയിക്കാം. വിഘടനവാദവും കലാപവും സ‌ൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങളും ആര്‍ക്കും സര്‍ക്കാരിനെ അറിയിക്കാം. ശരിയായ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കും. 

അതേസമയം എത്ര തുകയാണെന്ന കാര്യം സൈറ്റിലില്ല. മന്‍ഡാരിന്‍,​ ഇംഗ്ളീഷ് ഭാഷകളിലായാണ് വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. 1500 ഡോളര്‍ മുതല്‍ 73,​000 ഡോളര്‍ വരെയാണ് ബീജിംഗിലെ സിറ്റി നാഷണല്‍ സെക്യൂരിറ്റി ബ്യൂറോ ഓഫര്‍ ചെയ്തിരിക്കുന്നതെന്ന് നേരത്തെ ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ചൈനാക്കരോ വിദേശത്തുള്ളവരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ സൈനിക ഉദ്യോഗസ്ഥര്‍ക്കോ കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചാല്‍ അതേക്കുറിച്ച്‌ ഈ വെബ്സൈറ്റിലൂടെ വിവരം നല്‍കാനാവും. ഇത് കൂടാതെ വിവരം നല്‍കുന്നവരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. www.12339.gov.cn എന്നതാണ് സൈറ്റിന്റെ വിലാസം. 

Related Post

ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം 

Posted by - Oct 7, 2018, 11:35 am IST 0
ഹെയ്ത്തി: വടക്കു പടിഞ്ഞാറന്‍ ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.11 നാണ് അനുഭവപ്പെട്ടത്. ഭൂചലനത്തില്‍…

നൈജീരിയയിലെ മുസ്‌ലിം പള്ളിയിൽ പൊട്ടിത്തെറി ; മരണം 24 

Posted by - May 2, 2018, 06:13 am IST 0
വടക്കുകിഴക്കൻ നൈജീരിയയിലെ മുബി നഗരത്തിലെ മുസ്‌ലിം പള്ളിയിൽ നടന്ന പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി. ചൊവ്വാഴ്ച നടന്ന പ്രാർത്ഥനയ്ക്കിടെ ബൊക്കോഹറാം ഭീകരർ ആക്രമണം നടത്തിയത്.  നമസ്ക്കാരത്തിന്…

RIL ജിയോയിൽ ഒരു വലിയ ഓഹരി വാങ്ങാൻ തയ്യാറായി ഫേസ്ബുക്ക്

Posted by - Mar 27, 2020, 04:07 pm IST 0
ലോകത്തെ ഏറ്റവും വലിയ സോഷ്യൽ മീഡിയ കമ്പനിയായ ഇൻസ്റ്റാഗ്രാമും വാട്‌സ്ആപ്പും സ്വന്തമായുള്ള ഫെയ്‌സ്ബുക്ക് 37 കോടിയിലധികം വരിക്കാരുള്ള ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷനിൽ രാജാവായ റിലയൻസ് ജിയോയിൽ കോടിക്കണക്കിന് ഡോളർ…

ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി

Posted by - Apr 22, 2018, 12:26 pm IST 0
ഓസ്‌ട്രേലിയയിലെ കാന്‍ബെറയിൽ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. അഡ്‌ലൈഡില്‍ ഉണ്ടായ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സുനാമി മുന്നറിയിപ്പും…

കൊറോണ വൈറസ് ചൈനയില്‍ ഇതുവരെ 908 പേർ മരിച്ചു 

Posted by - Feb 10, 2020, 09:42 am IST 0
ബെയ്ജിങ്: കൊറോണ വൈറസ് ചൈനയില്‍ ഇതുവരെ 908 പേരുടെ ജീവനെടുത്തു. കൊറോണ ബാധിച്ചവരുടെ എണ്ണം 40,171 ആയി. എന്നാല്‍, പുതിയതായി റിപ്പോര്‍ട്ടുചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ ആറുദിവസമായി കുറവുണ്ടെന്ന്…

Leave a comment