ഗുരുവായൂരിലെ നിയമങ്ങൾ മാറുന്നു
ഗുരുവായൂർ ക്ഷേത്രത്തിലെ അന്നലക്ഷ്‌മി ഹാളിൽ നടന്നുവരുന്ന പ്രസാദ ഊട്ടിൽ ഇനിമുതൽ ഹിന്ദുക്കൾക്ക് മാത്രമല്ല അഹിന്ദുക്കൾക്കും പ്രവേശിക്കാം. ദേവസ്വം ഭരണസമിതി യോഗമാണ് പുതിയ നിയമം പാസാക്കിയത്. അതുപോലെതന്നെ അന്നലക്ഷ്‌മി ഹാളിനകത്ത് ഷർട്ട്, ബനിയൻ, പാൻസ്, മുതലായവ ധരിച്ച് പ്രവേശിക്കാൻ അനുമതിയായി. 416 സീറ്റ് ഉണ്ടായിരുന്ന അന്നലക്ഷ്‌മി ഹാളിനു വെളിയിൽ പന്തലിട്ട് 400 പേർക്കുകൂടി ഇരിക്കാനുള്ള സൗകര്യമുണ്ടാക്കിയിട്ടുണ്ട്.
അഹിന്ദുക്കൾക്ക് ക്ഷേത്ര മതിൽകെട്ടിനകത് പ്രവേശനം ഉണ്ടായിരുന്നില്ല. ഗാനഗന്ധർവൻ കെ.ജെ.യേശുദാസും കുടുംബവും അമ്പലത്തിനകത്ത് കയറിയതും ഭഗവാനെ കണ്ട് തൊഴുതതും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു