ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസുമായിരുന്ന രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 12നായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
വൈകുന്നേരം 5.30 നാണ് സംസ്‌ക്കാരം. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളെ കുറിച്ച് പഠിക്കാന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നിയോഗിച്ച സമതിയുടെ അധ്യക്ഷനായിരുന്നു സച്ചാര്‍. 403 പേജുള്ള റിപ്പോര്‍ട്ടില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും അവയെ നേരിടാനുള്ള ശുപാര്‍ശകളും സമര്‍പ്പിച്ചിരുന്നു.
1985 ഓഗസ്റ്റ് ആറ് മുതല്‍ ഡിസംബര്‍ 22 വരെ അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റീസായി സേവനമനുഷ്ഠിച്ചിരുന്നു. മനുഷ്യാവകാശ സംരക്ഷണത്തിന് ഏറെ പ്രാമുഖ്യം കൊടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍. മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് വരുകയായിരുന്നു സച്ചാര്‍.