ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അന്തരിച്ചു

169 0

ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസുമായിരുന്ന രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. ഡല്‍ഹിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 12നായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 

വൈകുന്നേരം 5.30 നാണ് സംസ്‌ക്കാരം. ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളെ കുറിച്ച്‌ പഠിക്കാന്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നിയോഗിച്ച സമതിയുടെ അധ്യക്ഷനായിരുന്നു സച്ചാര്‍. 403 പേജുള്ള റിപ്പോര്‍ട്ടില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും അവയെ നേരിടാനുള്ള ശുപാര്‍ശകളും സമര്‍പ്പിച്ചിരുന്നു. 

1985 ഓഗസ്റ്റ് ആറ് മുതല്‍ ഡിസംബര്‍ 22 വരെ അദ്ദേഹം ഹൈക്കോടതി ചീഫ് ജസ്റ്റീസായി സേവനമനുഷ്ഠിച്ചിരുന്നു. മനുഷ്യാവകാശ സംരക്ഷണത്തിന് ഏറെ പ്രാമുഖ്യം കൊടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകള്‍. മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായി സഹകരിച്ച്‌ പ്രവര്‍ത്തിച്ച്‌ വരുകയായിരുന്നു സച്ചാര്‍.

Related Post

അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം

Posted by - Nov 29, 2019, 01:56 pm IST 0
ന്യൂഡൽഹി: അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌കാരം.സാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ് പുരസ്‌കാരം നൽകുന്നത്. 11 ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. പാലക്കാട് കുമരനല്ലൂര്‍…

  രവിഷ് കുമാറിന് 2019 റാമോൺ മഗ്‌സേസെ അവാർഡ് ലഭിച്ചു

Posted by - Sep 9, 2019, 05:09 pm IST 0
മനില: ഏഷ്യൻ നൊബേൽ സമ്മാന പതിപ്പായി കണക്കാക്കപ്പെടുന്ന റാമോൺ  മഗ്സെസെ അവാർഡ് പ്രമുഖ ഇന്ത്യൻ പത്രപ്രവർത്തകനായ രവിഷ് കുമാറിന്  ലഭിച്ചു. എൻ‌ഡി‌ടി‌വി ഇന്ത്യയുടെ സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററും…

നിര്‍ഭയ കേസിൽ  കേന്ദ്ര ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

Posted by - Feb 5, 2020, 03:20 pm IST 0
ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ഇനിയും വൈകാൻ സാധ്യത. ശിക്ഷ വെറെ വേറെ നടപ്പാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നാലു…

രാജ്യത്ത് ഭീകരാക്രമണത്തിന്  സാധ്യത

Posted by - Nov 10, 2019, 09:31 am IST 0
ന്യൂ ഡൽഹി : അയോദ്ധ്യ വിധിയുടെ സാഹചര്യത്തിൽ  രാജ്യത്ത് ഭീകരാക്രമണത്തിന്  സാധ്യത ഉണ്ടെന്ന്  മിലിട്ടറി ഇന്റലിജൻസും റോയും ഐബിയും മുന്നറിയിപ്പ് നൽകി. ജെയ്‌ഷെ മുഹമ്മദ് ലക്ഷ്യമിടുന്നത് ഡൽഹി,…

ഐ‌എൻ‌എക്സ് മീഡിയ കേസിൽ ചിദംബരത്തിന്റെ കസ്റ്റഡി ഒക്ടോബർ 3 വരെ നീട്ടി

Posted by - Sep 19, 2019, 05:56 pm IST 0
ന്യൂഡൽഹി: മുൻ ധനമന്ത്രിയും കോൺഗ്രസ്  നേതാവുമായ പി. ചിദംബരത്തിന് സ്പെഷ്യൽ  സിബിഐ ജഡ്ജി വ്യാഴാഴ്ച ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 3 വരെ നീട്ടി. “ജുഡീഷ്യൽ കസ്റ്റഡി നീട്ടാൻ…

Leave a comment