അപ്രഖ്യാപിത ഹർത്താലിന്‍റെ മറവിൽ നടന്ന അക്രമണങ്ങളുടെ അന്വേഷണം എൻഐഎയ്ക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണം: കുമ്മനം

272 0

അപ്രഖ്യാപിത ഹർത്താലിന്‍റെ മറവിൽ നടന്ന അക്രമ സംഭവങ്ങളെപ്പറ്റിയുള്ള അന്വേഷണം എൻഐഎയ്ക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. പൊലീസ് പുറത്തുവിട്ട കണക്കനുസരിച്ച് സിപിഎം, കോൺഗ്രസ്, മുസ്ലീംലീഗ് പാർട്ടികളിലെ പ്രവർത്തകർ ഈ കലാപ ശ്രമത്തിൽ പങ്കാളികളാണ്. 

അത്തരമൊരു സാഹചര്യത്തിൽ സംസ്ഥാന പൊലീസ് അന്വേഷണം കാര്യക്ഷമമാകില്ലെന്ന കാര്യം ഉറപ്പാണ്. മാറാട് കൂട്ടക്കൊലയിലും ഇത് തന്നെയാണ് സംഭവിച്ചത്. സ്വന്തം പാർട്ടിക്കാരെ സംരക്ഷിക്കാൻ ഇടത് വലത് മുന്നണികൾ നടത്തിയ ശ്രമമാണ് ആ കേസ് അട്ടിമറിക്കപ്പെടാൻ കാരണം. ഒടുവിൽ വർഷങ്ങൾക്ക് ശേഷം ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്. ഈ കേസിൽ അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാൻ കേസ് എൻഐഎക്ക് കൈമാറണം.

പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് കലാപശ്രമത്തിന് വിദേശ സഹായം ഉണ്ട്. ചില മാധ്യമ പ്രവർത്തകർക്ക് പോലും ഇതുമായി ബന്ധമുണ്ടെന്ന സംശയവും ഉയർന്നു വന്നിട്ടുണ്ട്. കേരളാ പൊലീസ് വലിയ സമ്മർദ്ദത്തിലാണ്. അതിനാൽ തന്നെ ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നവരെ കണ്ടെത്താൻ കേരളാ പൊലീസിന് സാധിക്കില്ലെന്ന കാര്യം ഉറപ്പാണ്. 

ഭരണ പ്രതിപക്ഷ കക്ഷികളിലെ പ്രവർത്തകർ പ്രതികളായ സാഹചര്യത്തിൽ കേസ് കാര്യക്ഷമമാകില്ല. അതിനാൽ എൻഐഎക്ക് കേസ് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ഇല്ലെങ്കിൽ കേന്ദ്രം കേസ് ഏറ്റെടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

Related Post

ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 30 പേ​ര്‍​ക്ക് പ​രി​ക്ക്

Posted by - Dec 5, 2018, 11:34 am IST 0
അ​ഗ​ര്‍​ത്ത​ല: ത്രി​പു​ര​യി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 30 പേ​ര്‍​ക്ക് പ​രി​ക്ക്. ത്രി​പു​ര​യി​ലെ ധാ​ലി​യി​ല്‍ ഗ​ണ്ട​ച​ന്ദ്ര അ​മ​ര്‍​പു​ര്‍ റോ​ഡി​ല്‍ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.പോ​ലീ​സും പ്ര​ദേ​ശ​വാ​സി​ക​ളും…

സൽമാൻ ഖാൻ ജയിൽ മോചിതനായി

Posted by - Apr 8, 2018, 05:55 am IST 0
സൽമാൻ ഖാൻ ജയിൽ മോചിതനായി കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസിൽ ജയിലിൽ കഴിയുന്ന സൽമാൻ  ഖാൻ  5 വർഷം ജയിൽ ശിക്ഷയാണ് ജോധ്‌പൂർ കോടതി വിധിച്ചിരുന്നത്. തവണയാണ് സൽമാൻ  ഖാൻ…

അസമിലെ ജനങ്ങളുടെ അവകാശങ്ങള്‍ ഒരുവിധത്തിലും നഷ്ടപ്പെടില്ല : നരേന്ദ്ര മോഡി 

Posted by - Dec 12, 2019, 03:35 pm IST 0
ന്യൂദല്‍ഹി : പൗരത്വ ബില്‍ പാസാക്കിയതുകൊണ്ട്  അസമിലെ ജനങ്ങളുടെ അവകാശങ്ങള്‍ ഒരുവിധത്തിലും നഷ്ടപ്പെടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ സഹോദരി സഹോദരന്മാര്‍ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും  ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു. …

തെലങ്കാനയില്‍ എന്‍.ആര്‍.സി നടപ്പാക്കാൻ സാധിക്കില്ല -മുഹമ്മദ് മഹ്മൂദ് അലി

Posted by - Jan 15, 2020, 03:45 pm IST 0
ഹൈദരാബാദ്: തെലങ്കാനയില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാൻ സാധിക്കില്ലെന്ന്  ആഭ്യന്തര മന്ത്രിമുഹമ്മദ് മഹ്മൂദ് അലി. ആദ്യമായിട്ടാണ് എന്‍.ആര്‍.സിയില്‍ തെലങ്കാന സര്‍ക്കാര്‍ പരസ്യ നിലപാട് എടുക്കുന്നത്.  ലോകമെമ്പാടുമുള്ള അടിച്ചമര്‍ത്തമെപ്പട്ടഹിന്ദുക്കള്‍ക്ക്…

ഡല്‍ഹി മുഖ്യമന്ത്രിയ്ക്ക് നിയമസഭയില്‍ ഹാജരില്ലെന്ന് പരാതി

Posted by - Jun 11, 2018, 04:27 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നിയമസഭയില്‍ ഹാജരില്ലെന്ന് പരാതി. വിമത എ.എ.പി എം.എല്‍.എയായ കപില്‍ മിശ്രയാണ് കെജ്രിവാളിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനായി…

Leave a comment