അപ്രഖ്യാപിത ഹർത്താലിന്‍റെ മറവിൽ നടന്ന അക്രമണങ്ങളുടെ അന്വേഷണം എൻഐഎയ്ക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണം: കുമ്മനം

271 0

അപ്രഖ്യാപിത ഹർത്താലിന്‍റെ മറവിൽ നടന്ന അക്രമ സംഭവങ്ങളെപ്പറ്റിയുള്ള അന്വേഷണം എൻഐഎയ്ക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. പൊലീസ് പുറത്തുവിട്ട കണക്കനുസരിച്ച് സിപിഎം, കോൺഗ്രസ്, മുസ്ലീംലീഗ് പാർട്ടികളിലെ പ്രവർത്തകർ ഈ കലാപ ശ്രമത്തിൽ പങ്കാളികളാണ്. 

അത്തരമൊരു സാഹചര്യത്തിൽ സംസ്ഥാന പൊലീസ് അന്വേഷണം കാര്യക്ഷമമാകില്ലെന്ന കാര്യം ഉറപ്പാണ്. മാറാട് കൂട്ടക്കൊലയിലും ഇത് തന്നെയാണ് സംഭവിച്ചത്. സ്വന്തം പാർട്ടിക്കാരെ സംരക്ഷിക്കാൻ ഇടത് വലത് മുന്നണികൾ നടത്തിയ ശ്രമമാണ് ആ കേസ് അട്ടിമറിക്കപ്പെടാൻ കാരണം. ഒടുവിൽ വർഷങ്ങൾക്ക് ശേഷം ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്. ഈ കേസിൽ അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാൻ കേസ് എൻഐഎക്ക് കൈമാറണം.

പുറത്തു വരുന്ന വിവരങ്ങൾ അനുസരിച്ച് കലാപശ്രമത്തിന് വിദേശ സഹായം ഉണ്ട്. ചില മാധ്യമ പ്രവർത്തകർക്ക് പോലും ഇതുമായി ബന്ധമുണ്ടെന്ന സംശയവും ഉയർന്നു വന്നിട്ടുണ്ട്. കേരളാ പൊലീസ് വലിയ സമ്മർദ്ദത്തിലാണ്. അതിനാൽ തന്നെ ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നവരെ കണ്ടെത്താൻ കേരളാ പൊലീസിന് സാധിക്കില്ലെന്ന കാര്യം ഉറപ്പാണ്. 

ഭരണ പ്രതിപക്ഷ കക്ഷികളിലെ പ്രവർത്തകർ പ്രതികളായ സാഹചര്യത്തിൽ കേസ് കാര്യക്ഷമമാകില്ല. അതിനാൽ എൻഐഎക്ക് കേസ് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണം. ഇല്ലെങ്കിൽ കേന്ദ്രം കേസ് ഏറ്റെടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

Related Post

ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റ്

Posted by - Mar 9, 2018, 06:38 pm IST 0
ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റ് മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ആറുമാസങ്ങൾക്കു ശേഷം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ് ആര്‍ആർ നഗറിലെ സ്വന്തം വീട്ടിൽവച്ച്…

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Posted by - Nov 27, 2019, 10:26 am IST 0
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പ്രോടേം സ്പീക്കര്‍ കാളിദാസ് കൊളംബ്കറുടെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ എട്ട് മണിക്ക് തന്നെ പ്രത്യേക നിയമസഭാ…

ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു  

Posted by - Jul 20, 2019, 07:20 pm IST 0
ഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി ഏറ്റവും…

നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

Posted by - Feb 14, 2020, 03:46 pm IST 0
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി വിനയ് കുമാര്‍ ശര്‍മയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളിയതിനെതിരെയാണ് വിനയ് കുമാര്‍ സുപ്രീം കോടതിയെ…

രാഹുൽ ഗാന്ധിയെ പരസ്യമായി ഉദ്ധവ് താക്കറെ തല്ലണം : രഞ്ജിത്ത് സവർക്കർ 

Posted by - Dec 17, 2019, 10:48 am IST 0
ന്യൂ ഡൽഹി : വീർ സവർക്കറെ മോശമായ രീതിയിൽ പരാമർശിച്ച കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയെ ഉദ്ദവ് താക്കറെ പരസ്യമായി തല്ലണമെന്ന് സവർക്കറുടെ കൊച്ചുമകൻ രഞ്ജിത്ത് സവർക്കർ…

Leave a comment