പോക്സോ നിയമത്തിൽ ഭേദഗതിവന്നു
പോക്സോ നിയമത്തിൽ ഭേദഗതിവന്നു. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള നിയമത്തിലാണ് ഭേദഗതിവന്നിരിക്കുന്നത്.
പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവർക്കുള്ള ശിക്ഷ വധശിക്ഷയാക്കുന്നതിനുവേണ്ടി പോക്സോ നിയമം ഭേദഗതി ചെയ്യാൻ ആലോചിക്കുന്നു എന്ന് കേന്ദ്ര സർക്കാർ സുപ്രിം കോടതിയെ വെള്ളിയാഴ്ച അറിയിച്ചിരുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ പി എസ് നരസിംഗയാണ് ഇക്കാര്യം ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബെഞ്ചിനെ അറിയിച്ചത്.
റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഓരോ 15 മിനിട്ടിലും ഒരു കുട്ടിയെങ്കിലും ലൈംഗിക അതിക്രമത്തിന് ഇരയാകുന്നുണ്ട്. കുട്ടികൾക്ക് നേർക്കുള്ള അതിക്രമണത്തിൽ യു പി യാണ് മുന്നിൽ. മഹാരാഷ്ട്രയും മധ്യപ്രദേശും ഡൽഹിയും ബാംഗ്ലൂരും പിന്നിൽ തന്നെയുണ്ട് . ദിവസങ്ങൾ കഴിയുംതോറും കുട്ടികൾക്ക് നേർക്കുള്ള ആക്രമണം കൂടിവരികയാണ്.
പോക്സോ നിയമം അനുസരിച്ച് കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചാൽ ജീവപര്യന്തമായിരുന്നു ഏറ്റവും കൂടിയ ശിക്ഷ , 7 വർഷം തടവായിരുന്നു ഏറ്റവും കുറഞ്ഞ ശിക്ഷ . മാദ്ധ്യപ്രദേശ്, രാജസ്ഥാൻ, അരുണാചൽപ്രദേശ് ഹരിയാന എന്നി സംസ്ഥാനങ്ങൾ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള ബിൽ പാസാക്കിയിരുന്നു.
Related Post
ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു
അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവായ ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു. ബാല്യകാലസഖി കിഞ്ചല്‍ പരീഖുമായി ഹാര്‍ദികിന്റെ വിവാഹം ജനുവരി 27 ന് സുരേന്ദ്ര നഗര്‍ ജില്ലയിലെ…
പാചകവാതക വില രണ്ട് രൂപ വര്‍ധിച്ചു
ന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും വര്‍ധിച്ചു. രണ്ട് രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചിരിക്കുന്നത്. ഈ മാസം രണ്ടാം തവണയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്. ഡീലര്‍മാര്‍ക്ക് നല്കുന്ന കമ്മീഷന് കേന്ദ്രസര്‍ക്കാര്‍…
ചട്ടലംഘനം: മോദിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്
ദില്ലി: പ്രധാമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ പെരുമാറ്റ ചട്ട ലംഘനത്തിന് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ആദിവാസികള്‍ക്ക് നേരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ്…
'ഞാന്‍ രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ സവര്‍ക്കര്‍ അല്ല': രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ താൻ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല…
മുംബൈയില്‍ അറ്റകുറ്റപ്പണ്ണിക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു
മുംബൈ: മഹാരാഷ്ട്രയിലെ മാന്‍ഖുര്‍ദില്‍ അറ്റകുറ്റപ്പണ്ണിക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു. ഞായറാഴ്ച വൈകുന്നേരം 4.30-ഓടെയാണ് അപകടം നടന്നത്. അറ്റകുറ്റപ്പണികളുടെ ആവശ്യത്തിനായി കൊണ്ടുവന്ന ക്രെയിനിനു മുകളിലേക്ക് മേല്‍പ്പാത തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തില്‍…