പോക്സോ നിയമത്തിൽ ഭേദഗതിവന്നു
പോക്സോ നിയമത്തിൽ ഭേദഗതിവന്നു. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള നിയമത്തിലാണ് ഭേദഗതിവന്നിരിക്കുന്നത്.
പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവർക്കുള്ള ശിക്ഷ വധശിക്ഷയാക്കുന്നതിനുവേണ്ടി പോക്സോ നിയമം ഭേദഗതി ചെയ്യാൻ ആലോചിക്കുന്നു എന്ന് കേന്ദ്ര സർക്കാർ സുപ്രിം കോടതിയെ വെള്ളിയാഴ്ച അറിയിച്ചിരുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ പി എസ് നരസിംഗയാണ് ഇക്കാര്യം ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള ബെഞ്ചിനെ അറിയിച്ചത്.
റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഓരോ 15 മിനിട്ടിലും ഒരു കുട്ടിയെങ്കിലും ലൈംഗിക അതിക്രമത്തിന് ഇരയാകുന്നുണ്ട്. കുട്ടികൾക്ക് നേർക്കുള്ള അതിക്രമണത്തിൽ യു പി യാണ് മുന്നിൽ. മഹാരാഷ്ട്രയും മധ്യപ്രദേശും ഡൽഹിയും ബാംഗ്ലൂരും പിന്നിൽ തന്നെയുണ്ട് . ദിവസങ്ങൾ കഴിയുംതോറും കുട്ടികൾക്ക് നേർക്കുള്ള ആക്രമണം കൂടിവരികയാണ്.
പോക്സോ നിയമം അനുസരിച്ച് കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചാൽ ജീവപര്യന്തമായിരുന്നു ഏറ്റവും കൂടിയ ശിക്ഷ , 7 വർഷം തടവായിരുന്നു ഏറ്റവും കുറഞ്ഞ ശിക്ഷ . മാദ്ധ്യപ്രദേശ്, രാജസ്ഥാൻ, അരുണാചൽപ്രദേശ് ഹരിയാന എന്നി സംസ്ഥാനങ്ങൾ കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള ബിൽ പാസാക്കിയിരുന്നു.
