വസ്‌തു തര്‍ക്കത്തെത്തുടര്‍ന്ന്‌ ദമ്പതികളെ അയൽവാസി തലയ്‌ക്കടിച്ചു കൊലപ്പെടുത്തി

90 0

മാവേലിക്കര: വസ്‌തു തര്‍ക്കത്തെത്തുടര്‍ന്ന്‌ ദമ്പതികളെ അയൽവാസി തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. തെക്കേക്കര പല്ലാരിമംഗലത്ത്‌ ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.45 നായിരുന്നു സംഭവം. പല്ലാരിമംഗലം ദേവു ഭവനത്തില്‍ ബിജു(50), ഭാര്യ ശശികല(42) എന്നിവരാണു മരിച്ചത്‌. അയല്‍വാസി പല്ലാരിമംഗലം തിരുവമ്പാടി വീട്ടില്‍ സുധീഷി(39)നെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ദമ്പതികളെ കമ്പിവടി കൊണ്ട്‌ തലയ്‌ക്കടിച്ചു വീഴ്‌ത്തിയ ശേഷം ഇഷ്‌ടിക കൊണ്ട്‌ തലയ്‌ക്കടിച്ചു കൊല്ലുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. 

സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വസ്‌തുവിന്റെ അതിര്‍ത്തി സംബന്ധിച്ച്‌ അയല്‍വാസികള്‍തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ബിജു മകനോടൊപ്പം മാവേലിക്കരയില്‍ പോയി തിരികെ വീട്ടിലെത്തിയപ്പോള്‍ അയല്‍വാസിയായ സുധീഷ്‌ അസഭ്യം പറഞ്ഞു. ചോദ്യംചെയ്‌ത ബിജുവിനെ സുധീഷ്‌ കമ്പിവടി കൊണ്ട്‌ ആക്രമിച്ചു. 

ബഹളം കേട്ട്‌ ഓടിയെത്തിയ ബിജുവിന്റെ ഭാര്യ ശശികലയെയും സുധീഷ്‌ ആക്രമിച്ചു. അടി കൊണ്ട്‌ നിലത്തു വീണ ഇരുവരെയും ഇഷ്‌ടിക കൊണ്ട്‌ പലതവണ തലയ്‌ക്കടിച്ചു. ആക്രമണം കണ്ട്‌ ഭയന്ന ബിജുവിന്റെ മകന്‍ ദേവന്‍ നിലവിളിച്ച്‌ അയല്‍വീട്ടിലേക്ക്‌ ഓടി. സമീപവാസികളെത്തിയപ്പോള്‍ അടിയേറ്റ്‌ രക്‌തത്തില്‍ കുളിച്ചു കിടക്കുന്ന ബിജുവിനെയും ഭാര്യയെയുമാണ്‌ കണ്ടത്‌. 

ഇരുവരെയും ആംബുലന്‍സില്‍ കായംകുളം താലൂക്ക്‌ ആശുപത്രിയിലെത്തിച്ചു. ശശികല സംഭവസ്‌ഥലത്തു വച്ചും ബിജു താലൂക്ക്‌ ആശുപത്രിയില്‍ വച്ചും മരിച്ചു. ആക്രമണത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ്‌ പിന്തുടര്‍ന്ന്‌ പിടികൂടുകയായിരുന്നു. ഡിവൈ.എസ്‌.പി: ആര്‍. ബിനു, സി.ഐ: പി. ശ്രീകുമാര്‍, എസ്‌.ഐ: എസ്‌. ശ്രീജിത്ത്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സ്‌ഥലത്ത്‌ പരിശോധന നടത്തി.

Related Post

ഇടവിട്ടുള്ള മഴ: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്‍

Posted by - May 11, 2018, 09:05 am IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ആരംഭിച്ചതോടെ പൊതുജനങ്ങ‍‍ള്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ കരുതലോടെയിരിക്കണമെന്ന് ആരോഗ്യ വകുപ്പ്‍. പകര്‍ച്ചപ്പനികള്‍ അപകടകാരികളായതിനാല്‍ സ്വയം ചികിത്സിക്കാതെ എത്രയും വേഗം വിദഗ്ധ ചികിത്സ തേടണം.…

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും; കനത്ത പോലീസ് സുരക്ഷയില്‍ ശബരിമല

Posted by - Feb 12, 2019, 07:42 am IST 0
പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് 5നാണ് നട തുറക്കുക. മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്ബൂതിരിയാണ് നട തുറക്കുക. അതേസമയം യുവതീ പ്രവേശനവുമായി…

ചുഴലിക്കാറ്റില്‍ ആലപ്പുഴയില്‍ ചിലയിടങ്ങളില്‍ വ്യാപക നാശനഷ്ടം

Posted by - Nov 18, 2018, 08:43 am IST 0
ആലപ്പുഴ: കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റില്‍ ആലപ്പുഴയില്‍ ചിലയിടങ്ങളില്‍ വ്യാപക നാശനഷ്ടം. രണ്ടു ദിവസമായി പ്രദേശത്ത് വൈദ്യുതിയില്ല. തൈക്കാട്ടുശേരി, മാക്കേക്കടവ്, മണപ്പുറം, തേവര്‍വട്ടം, നഗരി, പൈനുങ്കല്‍, ചിറക്കല്‍,…

ശബരിമല ദര്‍ശനത്തിനു സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്പാ പൊലീസ് സ്റ്റേഷനില്‍ എത്തി

Posted by - Nov 5, 2018, 10:22 pm IST 0
ശബരിമല: മലകയറണമെന്ന് ആവശ്യപ്പെട്ട് പമ്പാ പൊലീസ് സ്റ്റേഷനില്‍ യുവതി എത്തി. 30വയസ്സുള്ള യുവതിയാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ചേര്‍ത്തല സ്വദേശിനി അഞ്ജുവാണ് സുരക്ഷ ആവശ്യപ്പെട്ട് എത്തിയത്. ഭര്‍ത്താവിനും…

ബിഷപ്പിനെതിരായ ലൈംഗികാരോപണം : കര്‍ദിനാളിന്റെ മൊഴിയെടുക്കും

Posted by - Jul 9, 2018, 11:19 am IST 0
കോട്ടയം : ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കും. പീഡന വിവരം കര്‍ദിനാള്‍ ആലഞ്ചേരിയെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന് കന്യാസ്ത്രീ…

Leave a comment