വസ്‌തു തര്‍ക്കത്തെത്തുടര്‍ന്ന്‌ ദമ്പതികളെ അയൽവാസി തലയ്‌ക്കടിച്ചു കൊലപ്പെടുത്തി

71 0

മാവേലിക്കര: വസ്‌തു തര്‍ക്കത്തെത്തുടര്‍ന്ന്‌ ദമ്പതികളെ അയൽവാസി തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. തെക്കേക്കര പല്ലാരിമംഗലത്ത്‌ ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.45 നായിരുന്നു സംഭവം. പല്ലാരിമംഗലം ദേവു ഭവനത്തില്‍ ബിജു(50), ഭാര്യ ശശികല(42) എന്നിവരാണു മരിച്ചത്‌. അയല്‍വാസി പല്ലാരിമംഗലം തിരുവമ്പാടി വീട്ടില്‍ സുധീഷി(39)നെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ദമ്പതികളെ കമ്പിവടി കൊണ്ട്‌ തലയ്‌ക്കടിച്ചു വീഴ്‌ത്തിയ ശേഷം ഇഷ്‌ടിക കൊണ്ട്‌ തലയ്‌ക്കടിച്ചു കൊല്ലുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. 

സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വസ്‌തുവിന്റെ അതിര്‍ത്തി സംബന്ധിച്ച്‌ അയല്‍വാസികള്‍തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ബിജു മകനോടൊപ്പം മാവേലിക്കരയില്‍ പോയി തിരികെ വീട്ടിലെത്തിയപ്പോള്‍ അയല്‍വാസിയായ സുധീഷ്‌ അസഭ്യം പറഞ്ഞു. ചോദ്യംചെയ്‌ത ബിജുവിനെ സുധീഷ്‌ കമ്പിവടി കൊണ്ട്‌ ആക്രമിച്ചു. 

ബഹളം കേട്ട്‌ ഓടിയെത്തിയ ബിജുവിന്റെ ഭാര്യ ശശികലയെയും സുധീഷ്‌ ആക്രമിച്ചു. അടി കൊണ്ട്‌ നിലത്തു വീണ ഇരുവരെയും ഇഷ്‌ടിക കൊണ്ട്‌ പലതവണ തലയ്‌ക്കടിച്ചു. ആക്രമണം കണ്ട്‌ ഭയന്ന ബിജുവിന്റെ മകന്‍ ദേവന്‍ നിലവിളിച്ച്‌ അയല്‍വീട്ടിലേക്ക്‌ ഓടി. സമീപവാസികളെത്തിയപ്പോള്‍ അടിയേറ്റ്‌ രക്‌തത്തില്‍ കുളിച്ചു കിടക്കുന്ന ബിജുവിനെയും ഭാര്യയെയുമാണ്‌ കണ്ടത്‌. 

ഇരുവരെയും ആംബുലന്‍സില്‍ കായംകുളം താലൂക്ക്‌ ആശുപത്രിയിലെത്തിച്ചു. ശശികല സംഭവസ്‌ഥലത്തു വച്ചും ബിജു താലൂക്ക്‌ ആശുപത്രിയില്‍ വച്ചും മരിച്ചു. ആക്രമണത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ്‌ പിന്തുടര്‍ന്ന്‌ പിടികൂടുകയായിരുന്നു. ഡിവൈ.എസ്‌.പി: ആര്‍. ബിനു, സി.ഐ: പി. ശ്രീകുമാര്‍, എസ്‌.ഐ: എസ്‌. ശ്രീജിത്ത്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സ്‌ഥലത്ത്‌ പരിശോധന നടത്തി.

Related Post

ഓച്ചിറ കേസ്: പെൺകുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തൽ  

Posted by - Mar 29, 2019, 04:59 pm IST 0
കൊല്ലം: ഓച്ചിറയിൽ നിന്ന് ഇതരസംസ്ഥാനക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനത്തിന് കേസ്. പെൺകുട്ടി പീഡനത്തിന് ഇരയായി എന്നാണ് വൈദ്യപരിശോധന റിപ്പോർട്ട് വ്യക്തമാക്കുന്നത്.…

ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് മെത്രാന്‍ സഭ

Posted by - Sep 24, 2018, 07:46 pm IST 0
തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് മെത്രാന്‍ സഭ. അതേസമയം ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വേദനാജനകമാമെന്ന്…

വികെ ശ്രീരാമന്‍ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം: യുവാവിന് കിട്ടിയത് എട്ടിന്റെ പണി

Posted by - Jul 8, 2018, 10:39 am IST 0
കോഴിക്കോട്: നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്‍ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ബംഗളൂരുവില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന…

വനിതാ മതിലിനിടെ സംഘര്‍ഷം; 200 പേര്‍ക്കെതിരെ കേസ്

Posted by - Jan 2, 2019, 08:04 am IST 0
കാസര്‍ഗോഡ്: വനിതാ മതിലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ 200 പേര്‍ക്കെതിരെ കേസെടുത്തു. കാസര്‍ഗോഡ് ചേറ്റുകുണ്ടിലാണ് ഇന്നലെ അക്രമം അരങ്ങേറിയത്. സംഭവത്തില്‍ പരിക്കേറ്റ 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഘര്‍ഷ…

ഇന്ധനവില വീണ്ടും ഉയര്‍ന്നു

Posted by - Sep 13, 2018, 08:14 am IST 0
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവില ഇന്ന് വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില…

Leave a comment