നിയമം പാലിച്ചവര്‍ക്ക് ഒരോ ലിറ്റര്‍ പെട്രോളുമായി മോട്ടോര്‍ വാഹന വകുപ്പ്

82 0

കാസര്‍കോട്: നിയമം പാലിച്ചവര്‍ക്ക് ഒരോ ലിറ്റര്‍ പെട്രോളുമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന നിയമം പാലിച്ചവര്‍ക്കാണ് ഒരു ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ വാഹന വകുപ്പ് സമ്മാനിക്കുന്നത്. കാസര്‍കോട് ചന്ദ്രഗിരിപ്പാലം റോഡ്, വിദ്യാനഗര്‍ അന്ധവിദ്യാലയത്തിനു സമീപം, പഴയ പ്രസ് ക്ലബ് ജംഗ്ഷന്‍ എന്നിവിടങ്ങളിലായി നാല്‍പതോളം വാഹനങ്ങള്‍ പരിശോധിച്ചതില്‍ കാര്‍ ഓടിച്ച രണ്ടു വനിതകളുള്‍പ്പെടെ ഇരുപതു പേരാണു സമ്മാനത്തിന് അര്‍ഹരായത്. 

റോഡ് സുരക്ഷാ വാരത്തിന് തുടക്കം കുറിച്ചാണ് അധികൃതര്‍ സമ്മാന വിദ്യ നടപ്പിലാക്കിയത്. റോഡ് സുരക്ഷാനിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയമം പാലിക്കാനുള്ള പ്രവണത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഓഫറുമായി വാഹന വകുപ്പ് രംഗത്തെത്തിയത്. വില കുതിച്ചുകയറിയ പെട്രോള്‍ തന്നെ സമ്മാനമായി കിട്ടിയപ്പോള്‍ വിജയികള്‍ക്ക് ഏറെ അദ്ഭുതവും കൗതുകവും. ആറു കാര്‍, രണ്ട് ഓട്ടോ, ഒരു പിക്കപ്പ് വാന്‍, 11 ഇരുചക്ര വാഹനങ്ങള്‍ക്കുമാണ് ഒരു ലീറ്റര്‍ വീതം പെട്രോള്‍ സമ്മാനമായി ലഭിച്ചത്. നിരത്തില്‍ വാഹനപരിശോധന കണ്ട് കാര്യമറിയാതെ ഒട്ടേറെ വാഹനങ്ങള്‍ തിരിഞ്ഞോടി. 

മോട്ടോര്‍ വാഹന വകുപ്പ്, കെഎല്‍14 റൈഡേഴ്‌സ് ക്ലബ് നേതൃത്വത്തില്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സമ്മാനാര്‍ഹരെ കണ്ടെത്തിയത്. നിയമം പാലിച്ചു വാഹനം ഓടിക്കുന്നവരില്‍ വനിതകളാണ് മുന്നിലെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ടിഒ ബാബു ജോണ്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എകെ രാജീവന്‍, അസി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിഷോര്‍, റൈഡര്‍ മൂസ ഷരീഫ് പെര്‍വാഡ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പെട്രോള്‍ സമ്മാനത്തോടെയുള്ള വാഹന പരിശോധന ഇന്നും തുടരുമെന്ന് അധകൃതര്‍ അറിയിച്ചു.

Related Post

സോഷ്യല്‍ മീഡിയ ഹര്‍ത്താൽ : അഞ്ച് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted by - Apr 21, 2018, 12:12 pm IST 0
മഞ്ചേരി: കത്വ സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. 'വോയ്‌സ് ഓഫ് ട്രൂത്ത്'…

നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ 

Posted by - Mar 14, 2018, 08:20 am IST 0
നടിയെ ആക്രമിച്ച കേസ് വിചാരണ ഇന്നുമുതൽ  നടിയെ ആക്രമിച്ച കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു മുതൽ വിചാരണ നടപടികൾ തുടങ്ങും. പൾസർ സുനിക്കും എട്ടാം…

ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ് ആറ് പേര്‍ക്ക് പരുക്ക്

Posted by - May 1, 2018, 08:35 am IST 0
തൃശൂര്‍: തൃശൂര്‍-കൊരട്ടി ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ് ആറ് പേര്‍ക്ക് പരുക്ക്. പരിക്കേറ്റവരെ ചാലക്കുടിയിലെ സെന്റ്. ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍നിന്നും തിരുവല്ലയിലേക്ക് വന്ന ബസാണ് അപകടത്തില്‍പെട്ടത്.…

തുടര്‍ച്ചയായ പതിനാറാം ദിവസവും ഇന്ധന വില വര്‍ധിച്ചു

Posted by - May 29, 2018, 10:37 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 82.62 രൂപയും ഡീസലിന് 75.20…

മുഖ്യമന്ത്രിയുടെ മുറിക്ക് മുന്നില്‍ കത്തിയുമായി മലയാളി യുവാവ്

Posted by - Aug 4, 2018, 11:04 am IST 0
ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ഡല്‍ഹി കേരള ഹൗസില്‍ കത്തിയുമായി മലയാളി യുവാവ്. മുഖ്യമന്ത്രി താമസിക്കുന്ന മുറിക്ക് മുന്നിലാണ് യുവാവ് ആയുധവുമായി എത്തിയത്. ജോലി…

Leave a comment