നിയമം പാലിച്ചവര്‍ക്ക് ഒരോ ലിറ്റര്‍ പെട്രോളുമായി മോട്ടോര്‍ വാഹന വകുപ്പ്

106 0

കാസര്‍കോട്: നിയമം പാലിച്ചവര്‍ക്ക് ഒരോ ലിറ്റര്‍ പെട്രോളുമായി മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന നിയമം പാലിച്ചവര്‍ക്കാണ് ഒരു ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ വാഹന വകുപ്പ് സമ്മാനിക്കുന്നത്. കാസര്‍കോട് ചന്ദ്രഗിരിപ്പാലം റോഡ്, വിദ്യാനഗര്‍ അന്ധവിദ്യാലയത്തിനു സമീപം, പഴയ പ്രസ് ക്ലബ് ജംഗ്ഷന്‍ എന്നിവിടങ്ങളിലായി നാല്‍പതോളം വാഹനങ്ങള്‍ പരിശോധിച്ചതില്‍ കാര്‍ ഓടിച്ച രണ്ടു വനിതകളുള്‍പ്പെടെ ഇരുപതു പേരാണു സമ്മാനത്തിന് അര്‍ഹരായത്. 

റോഡ് സുരക്ഷാ വാരത്തിന് തുടക്കം കുറിച്ചാണ് അധികൃതര്‍ സമ്മാന വിദ്യ നടപ്പിലാക്കിയത്. റോഡ് സുരക്ഷാനിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയമം പാലിക്കാനുള്ള പ്രവണത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഓഫറുമായി വാഹന വകുപ്പ് രംഗത്തെത്തിയത്. വില കുതിച്ചുകയറിയ പെട്രോള്‍ തന്നെ സമ്മാനമായി കിട്ടിയപ്പോള്‍ വിജയികള്‍ക്ക് ഏറെ അദ്ഭുതവും കൗതുകവും. ആറു കാര്‍, രണ്ട് ഓട്ടോ, ഒരു പിക്കപ്പ് വാന്‍, 11 ഇരുചക്ര വാഹനങ്ങള്‍ക്കുമാണ് ഒരു ലീറ്റര്‍ വീതം പെട്രോള്‍ സമ്മാനമായി ലഭിച്ചത്. നിരത്തില്‍ വാഹനപരിശോധന കണ്ട് കാര്യമറിയാതെ ഒട്ടേറെ വാഹനങ്ങള്‍ തിരിഞ്ഞോടി. 

മോട്ടോര്‍ വാഹന വകുപ്പ്, കെഎല്‍14 റൈഡേഴ്‌സ് ക്ലബ് നേതൃത്വത്തില്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സമ്മാനാര്‍ഹരെ കണ്ടെത്തിയത്. നിയമം പാലിച്ചു വാഹനം ഓടിക്കുന്നവരില്‍ വനിതകളാണ് മുന്നിലെന്ന് അധികൃതര്‍ അറിയിച്ചു. ആര്‍ടിഒ ബാബു ജോണ്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എകെ രാജീവന്‍, അസി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിഷോര്‍, റൈഡര്‍ മൂസ ഷരീഫ് പെര്‍വാഡ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പെട്രോള്‍ സമ്മാനത്തോടെയുള്ള വാഹന പരിശോധന ഇന്നും തുടരുമെന്ന് അധകൃതര്‍ അറിയിച്ചു.

Related Post

മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമലനട തുറന്നു

Posted by - Dec 30, 2018, 05:40 pm IST 0
പമ്പ: മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമലനട തുറന്നു. വൈകിട്ട് 5ന് മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരിയാണു നട തുറന്നത്.വൈകിട്ട് 6.20ന് ദീപാരാധനയ്ക്കു ശേഷം രാത്രി 11ന് ഹരിവരാസനത്തോടെ നടയടക്കും. ജനുവരി…

അര്‍ണബ് ഗോസ്വാമിക്ക് സമന്‍സ്

Posted by - Dec 8, 2018, 09:31 pm IST 0
ന്യൂഡല്‍ഹി : മാനനഷ്ടക്കേസില്‍ റിപബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സമന്‍സ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് അയച്ചത്. തിരുവനന്തപുരം കോടതിയില്‍ അര്‍ണബ് ഗോസ്വാമി…

ശബരിമല നട നാളെ അടയ്ക്കും

Posted by - Jan 19, 2019, 12:13 pm IST 0
സന്നിധാനം : മകരവിളക്ക് തീര്‍ത്ഥാടനത്തിന് അവസാനം കുറിച്ചുകൊണ്ട് ശബരിമല നട നാളെ അടയ്ക്കും. ഇന്ന് വൈകിട്ട് വരെ മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന സൗകര്യമുള്ളത്. ഹരിവരാസനം പാടി വൈകീട്ട്…

ഉരുള്‍പൊട്ടല്‍: മൂന്നു കുട്ടികള്‍ അടക്കം ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Posted by - Jun 15, 2018, 08:17 am IST 0
കോഴിക്കോട്: കോഴിക്കോട് കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു കുട്ടികള്‍ അടക്കം ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ 12 പേരെക്കൂടി കണ്ടെത്താനുണ്ട്. ഉരുള്‍പൊട്ടലില്‍ ഒമ്പതു വയസുകാരി ദില്‍ന, സഹോദരന്‍…

ബോംബേറ് കേസ് പ്രതിയെ സി.പിഎം പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച്‌ മോചിപ്പിച്ചു

Posted by - May 2, 2018, 08:50 am IST 0
പേരാമ്പ്ര: പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ സി.പിഎം പ്രവർത്തകർ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. ബോംബേറ് കേസ് പ്രതി സുധാകരനെ ആണ് പൊലീസ് ജീപ്പിൽ നിന്ന് ബലമായി ഇറക്കി…

Leave a comment