പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയുമായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍

194 0

മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നു. ഡല്‍ഹിയില്‍ ഇന്നു നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നു ബൂട്ടിയ വ്യക്‌തമാക്കി. പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചാണു ബൂട്ടിയയുടെ നീക്കം. കഴിഞ്ഞ ഫെബ്രുവരിയിലാണു ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ്‌ വിട്ടത്‌. 

ഫുട്‌ബോളില്‍നിന്നു വിടപറഞ്ഞ വൈകാതെ 2013 ലാണു ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്‌. എന്നാൽ ഇക്കാലമത്രയും പുതിയ പാർട്ടിയുടെ കാര്യത്തിൽ മൗനം പാലിച്ചിരുന്ന മുൻ ഫുട്ബോൾ താരം കഴിഞ്ഞദിവസമാണ് ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. പുതിയ പാര്‍ട്ടി കൊണ്ട്‌ ജന്മനാടായ സിക്കിമിന്‌ വേണ്ടി നിരവധി കാര്യങ്ങൾ ചെയ്യാനാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി. 

Related Post

അലക്‌സ് ഫെർഗൂസൻ ഗുരുതരാവസ്ഥയിൽ

Posted by - May 6, 2018, 09:08 am IST 0
മസ്തിഷ്ക്കത്തിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ അലക്‌സ് ഫെർഗൂസൻ സാൽഫോർഡ് ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന അദ്ദേഹത്തെ ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കും എന്നാണ് റിപ്പോർട്ട്.…

ഐപിഎല്ലിൽ ഇന്ന് ചെന്നൈ- ഡൽഹി പോരാട്ടം 

Posted by - Mar 26, 2019, 01:32 pm IST 0
ദില്ലി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ഡൽഹി കാപിറ്റൽസിനെ നേരിടും. രാത്രി എട്ടിന് ഡൽഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‍ലയിലാണ് മത്സരം.  യുവത്വത്തിന്‍റെ പ്രസരിപ്പുമായി…

ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗം പി.പി. ലക്ഷ്മണന്‍ അന്തരിച്ചു

Posted by - Apr 30, 2018, 06:33 am IST 0
കണ്ണൂര്‍: ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) മുന്‍ എക്സിക്യൂട്ടീവ് പ്രസിഡന്റും ഫിഫ അപ്പീല്‍ കമ്മിറ്റി മുന്‍ അംഗവുമായ പി.പി. ലക്ഷ്മണന്‍(83) അന്തരിച്ചു. കണ്ണൂര്‍ എ.കെ.ജി. ആസ്പത്രിയില്‍…

സെയ്മിന്‍ലെന്‍ ഡൊംഗല്‍ ബ്ലാസ്റ്റേഴ്സ് വിട്ടു  

Posted by - May 23, 2019, 07:12 am IST 0
ഫത്തോഡ: ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രമുഖ താരം സെയ്മിന്‍ലെന്‍ ഡൊംഗല്‍ ടീം വിട്ടു. കഴിഞ്ഞ സീസണിലെ റണ്ണറപ്പായ എഫ്സി ഗോവയിലേക്കാണ് താരം…

ഐപിഎല്ലിൽ ആദ്യ തോല്‍വി ഏറ്റുവാങ്ങി ചെന്നൈ സൂപ്പർകിങ്‌സ്‌

Posted by - Apr 4, 2019, 11:49 am IST 0
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആദ്യ തോല്‍വി. മുംബൈ ഇന്ത്യന്‍സിനോട് 37 റണ്‍സിനാണ് ചെന്നൈ പരാജയപ്പെട്ടത്.  ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത…

Leave a comment