മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നു. ഡല്‍ഹിയില്‍ ഇന്നു നടക്കുന്ന ചടങ്ങില്‍ പാര്‍ട്ടിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നു ബൂട്ടിയ വ്യക്‌തമാക്കി. പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ചാണു ബൂട്ടിയയുടെ നീക്കം. കഴിഞ്ഞ ഫെബ്രുവരിയിലാണു ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്.
ഫുട്‌ബോളില്‍നിന്നു വിടപറഞ്ഞ വൈകാതെ 2013 ലാണു ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്. എന്നാൽ ഇക്കാലമത്രയും പുതിയ പാർട്ടിയുടെ കാര്യത്തിൽ മൗനം പാലിച്ചിരുന്ന മുൻ ഫുട്ബോൾ താരം കഴിഞ്ഞദിവസമാണ് ഇക്കാര്യത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. പുതിയ പാര്‍ട്ടി കൊണ്ട് ജന്മനാടായ സിക്കിമിന് വേണ്ടി നിരവധി കാര്യങ്ങൾ ചെയ്യാനാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.