ഭീഷണികള്‍ക്കു മുന്നില്‍ പതറാതെ ഈ പോലീസ് ഉദ്യോഗസ്ഥൻ: വർഷങ്ങൾക്ക് ശേഷം ചരിത്രവിധി ആഹ്‌ളാദത്തോടെ ഏറ്റുവാങ്ങി ലാംബ

194 0

ജോധ്‌പുര്‍: ആള്‍ദൈവം ആശാറാം ബാപ്പുവിനും കൂട്ടാളികള്‍ക്കും ജീവപരന്ത്യം ശിക്ഷ വാങ്ങിക്കൊടുത്തത്തിന് പിന്നിൽ ഈ പോലീസ് ഉദ്യോഗസ്ഥൻ. തന്റെയും കുടുംബാംഗങ്ങളുടെയും ജീവന്‍ പണയംവച്ചുള്ള അന്വേഷണത്തിലൂടെയാണ്‌ അജയ്‌പാല്‍ ലാംബയെന്ന പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ചരിത്രവിധി എഴുതിക്കുറിച്ചത്. പല പരീക്ഷണങ്ങളും വെല്ലുവിളികളും അതിജീവിച്ച്‌ ചരിത്രവിധിയുണ്ടായതിന്റെ ആഹ്‌ളാദത്തിലാണ്‌ ധീരനും സത്യസന്ധനുമായ ഈ ഓഫീസര്‍. ഇതിനിടെ അനുയായികളുടെ രണ്ടായിരം ഭീഷണിക്കത്തുകള്‍ക്കും നൂറുകണക്കിനു ഫോണ്‍കോളുകള്‍ക്കും ഈ ഉദ്യോഗസ്‌ഥനെ തളര്‍ത്താനായില്ല. 

ആശ്രമത്തില്‍ ചികിത്സാര്‍ഥമെത്തിയ പതിനാറുകാരിയെ 2013 ലായിരുന്നു ആശാറാം പീഡിപ്പിച്ചത്‌. ഇതേവര്‍ഷം ഓഗസ്‌റ്റ്‌ ഇരുപതിനു കേസിന്റെ അന്വേഷണം ജോധ്‌പുര്‍ വെസ്‌റ്റ്‌ ഡി.സി.പിയായിരുന്ന ലാംബ ഏറ്റെടുത്തു. വന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായതോടെ ഓരോ നീക്കവും വളരെ സൂക്ഷ്‌മതയോടെയായിരുന്നു അദ്ദേഹം നടത്തിയത്. വലിയസ്വാധീനവും സമ്പത്തും അനുയായിവൃന്ദവുമുള്ള ആള്‍ദൈവത്തെ തൊടുന്നതു തീക്കളിയാണെന്ന്‌ അറിഞ്ഞിട്ടും 2005 ബാച്ചിലെ ഈ ഐ.പി.എസുകാരന്‍ പോരാടി. 

ബലാത്സംഗത്തിന്‌ ഇരയായ പെണ്‍കുട്ടിക്കു നീതികിട്ടാന്‍ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ഇതിനിടെ, ബാപ്പുവിന്‌ എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബാംഗങ്ങളെ കൊല്ലുമെന്നായിരുന്നു കത്തുകളിലൂടെയുള്ള ഭീഷണി. പോരാത്തതിനു കത്തില്‍നിറയെ തെറിവിളികളും. നിരന്തരം ഫോണിലൂടെയുള്ള ഭീഷണിയും ചീത്തവളിയും സമാധാനം കെടുത്തി. ഒടവില്‍ സഹികെട്ട്‌ അജ്‌ഞാത കോളുകള്‍ എടുക്കാന്‍ മടിച്ചു. ഭാര്യ വീടിനു പുറത്തിറങ്ങാതെയായി. മകളെ സ്‌കൂളിലും അയച്ചില്ല. ഉദയ്‌പൂരിലേക്കു താമസം മാറിയതോടെയാണു വിരട്ടല്‍ നിലച്ചത്‌.  

"അറസ്‌റ്റിലായ ആശാറാമിനെ സര്‍ക്കാര്‍ അതിഥിമന്ദിരത്തിലേക്കു കൊണ്ടുവന്നിരുന്നു. ഞാന്‍ മുറിയിലെത്തിയപ്പോള്‍ അദ്ദേഹം സോഫായിലിരിക്കുകയായിരുന്നു. എണീറ്റ്‌ തറയിലിരിക്കാന്‍ നിര്‍ദേശിച്ചു. ഇതോടെ തെറ്റുപറ്റിയതായി ആശാറാം സമ്മതിച്ചു"-ജോധ്‌പൂരില്‍ അഴിമതിവിരുദ്ധ ബ്യൂറോയുടെ സൂപ്രണ്ടായ ലാംബ അനുസ്‌മരിച്ചു. കേസ്‌ അന്വേഷണത്തിനിടെ സാക്ഷികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. 

തെളിവെടുപ്പിനിടെ അനുയായികളുടെ വലിയ രോഷപ്രകടനവുമുണ്ടായി. അതെല്ലാം ക്ഷമയോടെ അദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും അതിജീവിക്കാനായി. ബാപ്പുവിന്റെ പ്രത്യുല്‍പ്പാദനശേഷിയെക്കുറിച്ചുളള വൈദ്യപരിശോധാഫലം കേസിനു ബലമേകി. "കോടതി വിധിയിലൂടെ സത്യം വിജയിച്ചിരിക്കുന്നു. നിയമം നിഷ്‌പക്ഷമായി നടപ്പാക്കുമ്ബോള്‍ എത്ര സ്വാധീനമുള്ളവനും ശിക്ഷവാങ്ങിക്കൊടുക്കാന്‍ സമൂഹത്തിലെ ദുര്‍ബലനു കഴിയുമെന്ന്‌ ഇതു തെളിയിച്ചിരിക്കുന്നു"- അഭിമാനത്തോടെ ലാംബ പറഞ്ഞു.
 

Related Post

പ്രമുഖ സിനിമ തീയേറ്ററില്‍ തീപിടിത്തം

Posted by - Aug 6, 2018, 11:50 am IST 0
കൊല്‍ക്കത്ത: നഗരത്തിലെ പ്രമുഖ സിനിമ തീയേറ്ററായ പ്രിയ സിനിമാസില്‍ തീപിടിത്തം. ഞായറാഴ്ച രാത്രി അവസാനത്തെ ഷോ തീരാറായപ്പോഴാണ് തീപിടിത്തം ഉണ്ടായത്. തീയേറ്ററില്‍ നിന്നും പുക പരക്കുന്നത് ജീവനക്കാരന്റെ…

ആഭ്യന്തര കമ്പനികൾക്ക് കോർപറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു 

Posted by - Sep 20, 2019, 03:07 pm IST 0
പനാജി : ആഭ്യന്തര കമ്പനികൾക്കും പ്രാദേശിക തലത്തിൽ പുതുതായി ആരംഭിച്ച മാനുഫാക്‌ചറിംഗ് കമ്പനികൾക്കും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ കോർപ്പറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചു.   ജിഎസ്ടി കൗൺസിൽ…

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാല ഗെയ്റ്റിന് മുൻപിൽ വെടിവെപ്പ്

Posted by - Feb 3, 2020, 09:11 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാല ഗെയ്റ്റിന് മുൻപിൽ വെടിവെപ്പ്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധം നടത്തുന്നവര്‍ക്ക് നേരെ നാല് ദിവസത്തിനിടെ ഇത്…

ഇനി സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്ക് കാത്തിരുന്ന് കാണാം: മോദി  

Posted by - May 2, 2019, 03:14 pm IST 0
ജയ്പൂര്‍: ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഭീകരവാദത്തിനെതിരായ യുദ്ധത്തിലെ ഏറ്റവും വലിയ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ലക്ഷ്യം…

ആവശ്യമാണെന്ന് തോന്നിയാൽ   കാഷ്മീർ സന്ദർശനം നടത്തും; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് 

Posted by - Sep 16, 2019, 07:06 pm IST 0
ന്യൂ ഡൽഹി: കാഷ്മീർ വിഷയത്തിൽ സുപ്രീംകോടതി  നിലപാട് വ്യക്തമാക്കി.  ആവശ്യമെങ്കിൽ സുപ്രീംകോടതി സന്ദർശനം നടത്തുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. കാഷ്മീർ സന്ദർശനത്തിന് അനുമതി…

Leave a comment