ഭീഷണികള്‍ക്കു മുന്നില്‍ പതറാതെ ഈ പോലീസ് ഉദ്യോഗസ്ഥൻ: വർഷങ്ങൾക്ക് ശേഷം ചരിത്രവിധി ആഹ്‌ളാദത്തോടെ ഏറ്റുവാങ്ങി ലാംബ

180 0

ജോധ്‌പുര്‍: ആള്‍ദൈവം ആശാറാം ബാപ്പുവിനും കൂട്ടാളികള്‍ക്കും ജീവപരന്ത്യം ശിക്ഷ വാങ്ങിക്കൊടുത്തത്തിന് പിന്നിൽ ഈ പോലീസ് ഉദ്യോഗസ്ഥൻ. തന്റെയും കുടുംബാംഗങ്ങളുടെയും ജീവന്‍ പണയംവച്ചുള്ള അന്വേഷണത്തിലൂടെയാണ്‌ അജയ്‌പാല്‍ ലാംബയെന്ന പോലീസ്‌ ഉദ്യോഗസ്‌ഥന്‍ ചരിത്രവിധി എഴുതിക്കുറിച്ചത്. പല പരീക്ഷണങ്ങളും വെല്ലുവിളികളും അതിജീവിച്ച്‌ ചരിത്രവിധിയുണ്ടായതിന്റെ ആഹ്‌ളാദത്തിലാണ്‌ ധീരനും സത്യസന്ധനുമായ ഈ ഓഫീസര്‍. ഇതിനിടെ അനുയായികളുടെ രണ്ടായിരം ഭീഷണിക്കത്തുകള്‍ക്കും നൂറുകണക്കിനു ഫോണ്‍കോളുകള്‍ക്കും ഈ ഉദ്യോഗസ്‌ഥനെ തളര്‍ത്താനായില്ല. 

ആശ്രമത്തില്‍ ചികിത്സാര്‍ഥമെത്തിയ പതിനാറുകാരിയെ 2013 ലായിരുന്നു ആശാറാം പീഡിപ്പിച്ചത്‌. ഇതേവര്‍ഷം ഓഗസ്‌റ്റ്‌ ഇരുപതിനു കേസിന്റെ അന്വേഷണം ജോധ്‌പുര്‍ വെസ്‌റ്റ്‌ ഡി.സി.പിയായിരുന്ന ലാംബ ഏറ്റെടുത്തു. വന്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായതോടെ ഓരോ നീക്കവും വളരെ സൂക്ഷ്‌മതയോടെയായിരുന്നു അദ്ദേഹം നടത്തിയത്. വലിയസ്വാധീനവും സമ്പത്തും അനുയായിവൃന്ദവുമുള്ള ആള്‍ദൈവത്തെ തൊടുന്നതു തീക്കളിയാണെന്ന്‌ അറിഞ്ഞിട്ടും 2005 ബാച്ചിലെ ഈ ഐ.പി.എസുകാരന്‍ പോരാടി. 

ബലാത്സംഗത്തിന്‌ ഇരയായ പെണ്‍കുട്ടിക്കു നീതികിട്ടാന്‍ അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ഇതിനിടെ, ബാപ്പുവിന്‌ എന്തെങ്കിലും സംഭവിച്ചാല്‍ കുടുംബാംഗങ്ങളെ കൊല്ലുമെന്നായിരുന്നു കത്തുകളിലൂടെയുള്ള ഭീഷണി. പോരാത്തതിനു കത്തില്‍നിറയെ തെറിവിളികളും. നിരന്തരം ഫോണിലൂടെയുള്ള ഭീഷണിയും ചീത്തവളിയും സമാധാനം കെടുത്തി. ഒടവില്‍ സഹികെട്ട്‌ അജ്‌ഞാത കോളുകള്‍ എടുക്കാന്‍ മടിച്ചു. ഭാര്യ വീടിനു പുറത്തിറങ്ങാതെയായി. മകളെ സ്‌കൂളിലും അയച്ചില്ല. ഉദയ്‌പൂരിലേക്കു താമസം മാറിയതോടെയാണു വിരട്ടല്‍ നിലച്ചത്‌.  

"അറസ്‌റ്റിലായ ആശാറാമിനെ സര്‍ക്കാര്‍ അതിഥിമന്ദിരത്തിലേക്കു കൊണ്ടുവന്നിരുന്നു. ഞാന്‍ മുറിയിലെത്തിയപ്പോള്‍ അദ്ദേഹം സോഫായിലിരിക്കുകയായിരുന്നു. എണീറ്റ്‌ തറയിലിരിക്കാന്‍ നിര്‍ദേശിച്ചു. ഇതോടെ തെറ്റുപറ്റിയതായി ആശാറാം സമ്മതിച്ചു"-ജോധ്‌പൂരില്‍ അഴിമതിവിരുദ്ധ ബ്യൂറോയുടെ സൂപ്രണ്ടായ ലാംബ അനുസ്‌മരിച്ചു. കേസ്‌ അന്വേഷണത്തിനിടെ സാക്ഷികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. 

തെളിവെടുപ്പിനിടെ അനുയായികളുടെ വലിയ രോഷപ്രകടനവുമുണ്ടായി. അതെല്ലാം ക്ഷമയോടെ അദ്ദേഹത്തിനും സഹപ്രവര്‍ത്തകര്‍ക്കും അതിജീവിക്കാനായി. ബാപ്പുവിന്റെ പ്രത്യുല്‍പ്പാദനശേഷിയെക്കുറിച്ചുളള വൈദ്യപരിശോധാഫലം കേസിനു ബലമേകി. "കോടതി വിധിയിലൂടെ സത്യം വിജയിച്ചിരിക്കുന്നു. നിയമം നിഷ്‌പക്ഷമായി നടപ്പാക്കുമ്ബോള്‍ എത്ര സ്വാധീനമുള്ളവനും ശിക്ഷവാങ്ങിക്കൊടുക്കാന്‍ സമൂഹത്തിലെ ദുര്‍ബലനു കഴിയുമെന്ന്‌ ഇതു തെളിയിച്ചിരിക്കുന്നു"- അഭിമാനത്തോടെ ലാംബ പറഞ്ഞു.
 

Related Post

ആന്ധ്രാപ്രദേശ് മുൻ സ്പീക്കർ കൊടേല ശിവപ്രസാദ് ആൽമഹത്യ ചെയ്തു 

Posted by - Sep 17, 2019, 10:19 am IST 0
അമരാവതി: മുൻ ആന്ധ്രാപ്രദേശ് സ്പീക്കറും തെലുങ്ക്ദേശം പാർട്ടിയിലെ മുതിർന്ന നേതാവുമായ കൊടേല ശിവപ്രസാദ് റാവു ആൽമഹത്യാ ചെയ്തു.  വീടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ച ശിവപ്രസാദ് റാവുവിനെഉടൻ തന്നെ ആശുപത്രിയിൽ…

എൻ‌ആർ‌സി :ബംഗാളികളാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്ന് മമത ബാനർജി

Posted by - Sep 1, 2019, 11:12 am IST 0
എൻ‌ആർ‌സിയുടെ അവസാന പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിച്ചതിന് ശേഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി അസമിലെ നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻ‌ആർ‌സി)…

സിദ്ധരാമയ്യക്കും എച്ച്.ഡി.കുമാരസ്വാമിക്കുമെതിരെ ബെംഗളൂരു പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു

Posted by - Nov 29, 2019, 02:47 pm IST 0
ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യക്കും എച്ച്.ഡി.കുമാരസ്വാമിക്കുമെതിരെ ബെംഗളൂരു പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തു്  ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെതിരെ…

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നികുതി അടവ് പുന:പരിശോധിക്കുന്നതിന് ആദായനികുതി വകുപ്പിന് സുപ്രീം കോടതിയുടെ അനുമതി

Posted by - Dec 4, 2018, 04:49 pm IST 0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മാതാവ് സോണിയാ ഗാന്ധിയും ഉള്‍പ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നികുതി അടവ് പുന:പരിശോധിക്കുന്നതിന് ആദായനികുതി വകുപ്പിന് സുപ്രീം കോടതിയുടെ അനുമതി.…

മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു

Posted by - Jan 15, 2020, 09:35 am IST 0
ന്യൂ ഡൽഹി: നിർഭയ കേസിൽ  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു. സുപ്രീം കോടതി തിരുത്തൽ ഹർജിയും തള്ളിയതിന് പുറകെയാണ് ദയാഹർജി സമർപ്പിച്ചിരിക്കുന്നത്.…

Leave a comment