തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെ മദ്ദളകലാകാരന്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് കോങ്ങാട് കുണ്ടളശ്ശേരി കൃഷ്ണന്‍കുട്ടിനായര്‍ (62) ആണ് മരിച്ചത്. കണിമംഗലം ക്ഷേത്രത്തിന്റെ രാത്രിപ്പൂരം എഴുന്നള്ളിപ്പ് കുളശ്ശേരി ക്ഷേത്രത്തില്‍നിന്ന് വടക്കുന്നാഥക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അദ്ദേഹത്തെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃഷ്ണന്‍കുട്ടിനായരുടെ നിര്യാണത്തെത്തുടര്‍ന്ന് കണിമംഗലം ക്ഷേത്രത്തിന്റെ രാത്രിപ്പൂരം ഒരാനപ്പുറത്താക്കി ചുരുക്കി. ഭാര്യ: വത്സല. മക്കള്‍: ഹരി (മദ്ദളകലാകാരന്‍), ശ്രീവിദ്യ. മരുമക്കള്‍: രാജി, വിജയന്‍.
Related Post
വസ്ത്രവ്യാപാരസ്ഥാപനത്തിനു തീ പിടിച്ചു കോടികളുടെ നാശനഷ്ടം
കോട്ടയ്ക്കല്‍: എടരിക്കോട് വസ്ത്രവ്യാപാരസ്ഥാപനത്തിനു തീ പിടിച്ചു കോടികളുടെ നാശനഷ്ടം. എടരിക്കോട് പ്രവര്‍ത്തിക്കുന്ന ഹംസാസ് വെഡിംഗ് സെന്ററിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് തീപിടിത്തമുണ്ടായത്. മൂന്നു നിലയുള്ള സ്ഥാപനത്തിന്റെ…
ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: ശബരിമല വിഷയം സംബന്ധിച്ച് നിരാഹാര സമരം നടത്തുന്ന ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. പത്തു ദിവസമായി നിരാഹാരം…
മണിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത
പത്തനംതിട്ട: മണിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത. ജലനിരപ്പ് ഉയര്‍ന്നതിനാലാണ് ഷട്ടറുകള്‍ തുറക്കാന്‍ തുടങ്ങുന്നത്. പമ്പാനദിയുടെയും കക്കാട് ആറിന്‍റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട എഡിഎം…
മുഖ്യമന്ത്രിയ്ക്ക് വധ ഭീഷണി
കോതമംഗലം: മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്. 'ലക്ഷക്കണക്കിന് മലയാളികളില്‍ ഒരാള്‍ വിചാരിച്ചാല്‍ നിന്റെ ഭാര്യക്കും കിട്ടും സര്‍ക്കാര്‍ ജോലി' എന്ന് തുടങ്ങുന്ന പോസ്റ്റിനു താഴെ ഭരണം…
12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍
നിലമ്പൂര്‍: 12 കിലോ കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയിലായി. വെള്ളയൂര്‍ പൂങ്ങോട് ത്വയ്യിബ് (30), ചെമ്പ്രാബ് (27) എന്നിവരാണ് പിടിയിലായത്. നിലമ്പൂരില്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ ടി സജിമോനും സംഘവുമാണ്…