തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടെ മദ്ദളകലാകാരന്‍ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് കോങ്ങാട് കുണ്ടളശ്ശേരി കൃഷ്ണന്കുട്ടിനായര് (62) ആണ് മരിച്ചത്. കണിമംഗലം ക്ഷേത്രത്തിന്റെ രാത്രിപ്പൂരം എഴുന്നള്ളിപ്പ് കുളശ്ശേരി ക്ഷേത്രത്തില്‍നിന്ന് വടക്കുന്നാഥക്ഷേത്രത്തിലേക്ക് പുറപ്പെട്ടപ്പോഴായിരുന്നു അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അദ്ദേഹത്തെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃഷ്ണന്‍കുട്ടിനായരുടെ നിര്യാണത്തെത്തുടര്‍ന്ന് കണിമംഗലം ക്ഷേത്രത്തിന്റെ രാത്രിപ്പൂരം ഒരാനപ്പുറത്താക്കി ചുരുക്കി. ഭാര്യ: വത്സല. മക്കള്‍: ഹരി (മദ്ദളകലാകാരന്‍), ശ്രീവിദ്യ. മരുമക്കള്‍: രാജി, വിജയന്.
Related Post
ശബരിമല യുവതീ പ്രവേശനം :കോണ്‍ഗ്രസ് പുനഃപരിശോധനാ ഹര്‍ജി നല്കി
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ കോണ്‍ഗ്രസ് സുപ്രിംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്കി. കോണ്‍ഗ്രസിന് വേണ്ടി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്.…
സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍…
മുംബൈയിലേക്ക് കർഷകരുടെ മാർച്ച്
മുംബൈയിലേക്ക് കർഷകരുടെ മാർച്ച് അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ കർഷകപ്രക്ഷോഭം ശക്തമാകുന്നു. 25000 കർഷകർ പങ്കെടുക്കുന്ന മാർച്ച് തിങ്കളാഴ്ച്ച മുംബൈയിലെത്തും. വിവിധ ആവശ്യങ്ങൾ മുന്നോട്ടുവച്ചുകൊണ്ടാണ്…
ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം; നൂറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു
സന്നിധാനം: ശബരിമല സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം നാമജപത്തിന് നേതൃത്വം നല്കിയ നാലുപേര്‍ അടക്കം കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിരോധനാജ്ഞ…
എം.ജി സര്‍വകലാശാലയില്‍ മൃതദേഹം കണ്ടെത്തി, മരണത്തില്‍ ദുരൂഹത
കോട്ടയം: എം.ജി സര്‍വകലാശാലയില്‍ വി.സി ക്വാര്‍ട്ടേഴ്സിന് അടുത്തുള്ള മ്യൂസിക് ക്ലബിന് സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തി. മാന്നാനം സ്വദേശി പ്രദീപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന് രാവിലെ…