അത്യന്തം ഹീനമായ ഗൂഢാലോചന ഹര്‍ത്താലില്‍ നടന്നു : മുഖ്യമന്ത്ര

182 0

തിരുവനന്തപുരം: അത്യന്തം ഹീനമായ ഗൂഢാലോചന അപ്രഖ്യാപിത ഹര്‍ത്താലില്‍ നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രചരണം സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ വഴിയും നടന്നുവെന്നും അതില്‍ നമ്മുടെ നാട്ടിലെ ചിലരും കുടുങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. കേരളം ഒറ്റക്കെട്ടായി സംഭവത്തില്‍ പ്രതിഷേധിച്ചതാണ്. 

എന്നാല്‍ ഹര്‍ത്താല്‍ നടത്തിയവര്‍ക്ക് കേരളത്തെ പ്രത്യേക രീതിയിലേക്ക് മാറ്റാനായിരുന്നു ഉദ്ദേശം. സംസ്ഥാനത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ കത്വയില്‍ എട്ടുവയസുകാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച്‌ പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താല്‍ വലിയ അക്രമസംഭവങ്ങള്‍ക്ക് വഴിവച്ചിരുന്നു. പതിനാറാം തിയതി നടന്ന അപ്രഖ്യാപിത ഹര്‍ത്താലില്‍ തെരുവിലിറങ്ങിയ യുവാക്കള്‍ കടകളും വാഹനങ്ങളും ആക്രമിച്ചു. 

സാമൂഹ മാധ്യമങ്ങളിലൂടെ ചിലര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അത്തരത്തിലുള്ളതാണ് കത്വ സംഭവത്തിലെ ഹര്‍ത്താലെന്ന് മുഖ്യമന്ത്രി നേരെത്തെയും വ്യക്തമാക്കിയിരുന്നു.  പൊലീസ് ഇതോടെ ഹര്‍ത്താല്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. വാട്‌സ്‌അപ്പ് വഴി ഹര്‍ത്താലിന് പ്രചാരണം നല്‍കിയവരെ നിരീക്ഷിക്കാനും ഫോണ്‍ ഉള്‍പ്പടെ കസ്റ്റഡിയിലെടുക്കാനും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.

Related Post

രാ​​ഹു​​ല്‍ ഈ​​ശ്വ​​റി​​ന്‍റെ ജാമ്യം കോടതി റദ്ദാക്കി

Posted by - Dec 15, 2018, 12:31 pm IST 0
പ​​ത്ത​​നം​​തി​​ട്ട: ശ​​ബ​​രി​​മ​​ല യു​​വ​​തി പ്ര​​വേ​​ശ​​ന​​ത്തി​​നെ​​തി​​രെ പ്ര​​തി​​ഷേ​​ധ സ​​മ​​രം ന​​ട​​ത്തി​​യ​​ കേസില്‍ അ​​യ്യ​​പ്പ​​ധ​​ര്‍​​മ സേ​​ന പ്ര​​സി​​ഡ​​ന്‍റ് രാ​​ഹു​​ല്‍ ഈ​​ശ്വ​​റി​​ന്‍റെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് നടപടി.…

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ അര്‍ഹമായ സഹായം നല്‍കുന്നില്ലന്ന് മുഖ്യമന്ത്രി

Posted by - Nov 23, 2018, 10:01 pm IST 0
തിരുവനന്തപുരം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ അര്‍ഹമായ സഹായം നല്‍കുന്നില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് 31,​000 കോടി രൂപയുടെ നാശനഷ്ടമാണ് പ്രളയത്തില്‍ ഉണ്ടായത്. എന്നാല്‍ കേന്ദ്രം ഇതുവരെ…

തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ അനുവദിക്കാനാവില്ലെന്ന് പൊലീസ്

Posted by - Nov 15, 2018, 09:11 am IST 0
തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിനായി എത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ അനുവദിക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. മറ്റ് തീര്‍ത്ഥാടകര്‍ക്ക്…

അഡ്വ. ആളൂരിനേയും മാനേജരേയും വധിയ്ക്കാന്‍ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

Posted by - Apr 28, 2018, 03:33 pm IST 0
തലശ്ശേരി : സംസ്ഥാനത്തെ പ്രശസ്തനായ ക്രിമിനല്‍ വക്കീല്‍ അഡ്വ. ആളൂരിനേയും മാനേജരേയും വധിയ്ക്കാന്‍ സാധ്യതയെന്ന്  ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പിണറായി കൂട്ടക്കൊല കേസില്‍ തലശ്ശേരിയില്‍ നിന്നും ഒരു പ്രമുഖന്‍…

Leave a comment