തിരുവനന്തപുരം: അത്യന്തം ഹീനമായ ഗൂഢാലോചന അപ്രഖ്യാപിത ഹര്‍ത്താലില്‍ നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രചരണം സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടുകള്‍ വഴിയും നടന്നുവെന്നും അതില്‍ നമ്മുടെ നാട്ടിലെ ചിലരും കുടുങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഒരു വിഭാഗത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. കേരളം ഒറ്റക്കെട്ടായി സംഭവത്തില്‍ പ്രതിഷേധിച്ചതാണ്.
എന്നാല്‍ ഹര്‍ത്താല്‍ നടത്തിയവര്‍ക്ക് കേരളത്തെ പ്രത്യേക രീതിയിലേക്ക് മാറ്റാനായിരുന്നു ഉദ്ദേശം. സംസ്ഥാനത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ കത്വയില്‍ എട്ടുവയസുകാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താല്‍ വലിയ അക്രമസംഭവങ്ങള്‍ക്ക് വഴിവച്ചിരുന്നു. പതിനാറാം തിയതി നടന്ന അപ്രഖ്യാപിത ഹര്‍ത്താലില്‍ തെരുവിലിറങ്ങിയ യുവാക്കള്‍ കടകളും വാഹനങ്ങളും ആക്രമിച്ചു.
സാമൂഹ മാധ്യമങ്ങളിലൂടെ ചിലര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. അത്തരത്തിലുള്ളതാണ് കത്വ സംഭവത്തിലെ ഹര്‍ത്താലെന്ന് മുഖ്യമന്ത്രി നേരെത്തെയും വ്യക്തമാക്കിയിരുന്നു. പൊലീസ് ഇതോടെ ഹര്‍ത്താല്‍ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു. വാട്‌സ്‌അപ്പ് വഴി ഹര്‍ത്താലിന് പ്രചാരണം നല്‍കിയവരെ നിരീക്ഷിക്കാനും ഫോണ്‍ ഉള്‍പ്പടെ കസ്റ്റഡിയിലെടുക്കാനും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.