സര്‍ക്കാരിന്റെയുള്‍പ്പെടെ അഞ്ഞൂറോളം വെബ്‌സൈറ്റുകള്‍ ഹാക്ക്‌ ചെയ്ത്‌ വിദ്യാര്‍ത്ഥികള്‍

271 0

പഞ്ചാബ് : സര്‍ക്കാരിന്റെയുള്‍പ്പെടെ അഞ്ഞൂറോളം വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയത വിദ്യാര്‍ത്ഥികള്‍ അറസ്റ്റിൽ. പഞ്ചാബിലെ രാജ്പുരയില്‍ സിഎസ്ഇ വിദ്യാര്‍ഥിയായ ഷാഹിദ് മല്ല, ജലന്ധറില്‍ ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ഥിയായ ആദില്‍ ഹുസൈന്‍ എന്നിവരാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തില്‍ അറസ്റ്റിലായത്. 

ദേശവിരുദ്ധ ഹാക്കിംഗ് സംഘമായ ടീം ഹാക്കേഴ്‌സ് തേര്‍ഡ് ഐ എന്ന സംഘത്തിലെ അംഗങ്ങളാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത രണ്ട് വിദ്യാര്‍ത്ഥികള്‍. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണത്തിലാണ് പോലീസുകാര്‍. കശ്മീരിലെ ബാരാമുള്ള, അന്ദ്‌നാഗ് ജില്ലക്കാരാണ്. ഡല്‍ഹി പോലീസിന്റെ സൈബര്‍ വിഭാഗം ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ റെയ്ഡ് നടത്തിയാണ് ഇരുവരേയും പിടികൂടിയത്. 

Related Post

സമയപരിധി തീരുന്നു; രാഹുല്‍ അധ്യക്ഷപദവി ഒഴിയുമോ; ഉത്കണ്ഠയോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  

Posted by - Jun 25, 2019, 11:09 pm IST 0
ന്യൂഡല്‍ഹി: അധ്യക്ഷപദവിയില്‍ തന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ ഒരു മാസ സമയപരിധി ഇന്ന് അവസാനിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ,…

ബജറ്റ് 2020 : 100 പുതിയ വിമാനത്താവളങ്ങൾ  നിർമ്മിക്കും 

Posted by - Feb 1, 2020, 04:32 pm IST 0
ന്യൂദല്‍ഹി : 2024ഓടെ രാജ്യത്ത് പുതിയ 100 വിമാനത്താവളങ്ങള്‍ കൂടി ഇന്ത്യയില്‍ ഉണ്ടായിരിക്കുമെന്ന്  പ്രഖ്യാപനം. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ച ബജറ്റിലാണ് ഇക്കാര്യം അറിയിച്ചത്.…

ഇന്ധന വില വര്‍ദ്ധനവിനെതിരെ ബാബാ രാംദേവ്

Posted by - Sep 15, 2018, 06:16 pm IST 0
ന്യൂഡല്‍ഹി: ഇന്ധന വില നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ല്‍ മോദി സര്‍ക്കാരിന് കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യോഗാ ഗുരുവും 'പതഞ്ജലി' ഉടമയുമായ ബാബാ രാംദേവ്. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില നിയന്ത്രിക്കുവാന്‍…

ഗോവയില്‍ മന്ത്രിസഭാ വികസനം; കോണ്‍ഗ്രസ് വിട്ടുവന്ന പ്രതിപക്ഷനേതാവിന് ഉപമുഖ്യമന്ത്രിപദം  

Posted by - Jul 13, 2019, 09:05 pm IST 0
പനാജി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ മൂന്ന് പേരെ ഉള്‍പ്പെടുത്തി ഗോവ മന്ത്രിസഭ വികസിപ്പിച്ചു. കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായിരുന്ന ചന്ദ്രകാന്ത് കവേല്‍ക്കര്‍…

ഒഡിഷയിലെ സലഗാവില്‍ തീവണ്ടി പാളം തെറ്റി

Posted by - Jan 16, 2020, 11:30 am IST 0
ഭുവനേശ്വര്‍: ഒഡിഷയിലെ സലഗാവില്‍ തീവണ്ടി പാളം തെറ്റി, ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരുടെ ആരുടേയും നില ഗുരുതരമല്ല. ഇതിനെ…

Leave a comment