തരൂരിനെ മറികടന്നു കോണ്‍ഗ്രസ് നേതാക്കളില്‍ ഒന്നാമന്‍ രാഹുല്‍ 

247 0

ന്യൂഡല്‍ഹി: തരൂരിനെ മറികടന്നു കോണ്‍ഗ്രസ് നേതാക്കളില്‍ ഒന്നാമന്‍ രാഹുല്‍. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന കോണ്‍ഗ്രസ് നേതാവ് എന്ന സ്ഥാനം ഇനി മുതല്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സ്വന്തം. 6.77 ദശലക്ഷം(6,771,149) ആളുകളാണ് നിലവില്‍ രാഹുലിനെ പിന്തുടരുന്നത്. അതേസമയം 6.7 ദശലക്ഷം(6,696,520) പേരാണ് ട്വിറ്ററില്‍ തരൂരിനെ പിന്തുടരുന്നത്. എന്നാൽ 42.3 ദശലക്ഷം(42,290543) ആളുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ പിന്തുടരുന്നത്.

ട്വിറ്ററില്‍ രാഹുല്‍ തന്നെ മറികടന്നതില്‍ സന്തോഷമേയുള്ളുവെന്ന് തരൂര്‍ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ട്വിറ്ററില്‍ സജീവമാകാന്‍ രാഹുലിനോട് വര്‍ഷങ്ങളായി പറയാറുണ്ടായിരുന്നതായും തരൂര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ട്വിറ്ററില്‍ മാത്രമല്ല മറ്റ് സാമൂഹിക മാധ്യമങ്ങളിലും രാഹുലിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ മേധാവി ദിവ്യ സ്പന്ദന പറഞ്ഞു.

Related Post

രാഹുലും പ്രിയങ്കയും പെട്രോൾ ബോംബുകളാണെന്ന്  ബിജെപി മന്ത്രി അനിൽ വിജ്  

Posted by - Dec 25, 2019, 10:18 am IST 0
ന്യൂ ഡൽഹി : കോൺഗ്രസ്സ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും പെട്രോൾ ബോംബുകളോടുപമിച്  ബിജെപി മന്ത്രി. ഹരിയാന ആഭ്യന്തര മന്ത്രിയായ അനിൽ വിജാണ്  രണ്ട് പേരെയും…

കാശ്മീരിലേക്കുളള 'വന്ദേ ഭാരത് എക്സ്പ്രസ്സ്' അമിത് ഷാ ഉത്‌ഘാടനം ചെയ്തു

Posted by - Oct 3, 2019, 02:51 pm IST 0
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ തീവണ്ടി സർവീസായ 'വന്ദേ ഭാരത് എക്സ്പ്രസ്സ്' കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ന്യൂഡൽഹിയിൽ  നിന്നും ഫ്ലാഗ് ഓഫ്‌ ചെയ്തു. ഡൽഹിക്കും…

ഗ്രാമങ്ങൾ പ്രകാശിച്ചു : മോദി വാക്ക് പാലിച്ചു 

Posted by - Apr 29, 2018, 11:16 am IST 0
മണിപ്പൂരിലെ സേനാപതി ജില്ലയിലെ ലൈസാംഗ് ഗ്രാമത്തിൽ വൈദ്യതി എത്തിയതോടെ എല്ലാഗ്രാമത്തിലും 1000 ദിവസത്തിനുള്ളിൽ വൈദ്യതി എത്തിക്കാം എന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനമാണ് യാഥാർഥ്യമാകുന്നത്.  ദിനദയാൽ…

ക​ച്ചി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ പ​ത്തു പേ​ര്‍ മ​രി​ച്ചു

Posted by - Dec 31, 2018, 10:13 am IST 0
ക​ച്ച്‌: ഗു​ജ​റാ​ത്തി​ന്‍റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന ജി​ല്ല​യാ​യ ക​ച്ചി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ പ​ത്തു പേ​ര്‍ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ക​ച്ചി​ലെ ബ​ച്ചു​വ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ര​ണ്ട്…

നാസിക്കില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മലയാളി യുവാവ് മരിച്ചു  

Posted by - Jun 14, 2019, 10:45 pm IST 0
നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഫീസില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മലയാളി യുവാവ് മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരനായ മാവേലിക്കര സ്വദേശി സാജു സാമുവലാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘമാണ്…

Leave a comment