തരൂരിനെ മറികടന്നു കോണ്‍ഗ്രസ് നേതാക്കളില്‍ ഒന്നാമന്‍ രാഹുല്‍ 

235 0

ന്യൂഡല്‍ഹി: തരൂരിനെ മറികടന്നു കോണ്‍ഗ്രസ് നേതാക്കളില്‍ ഒന്നാമന്‍ രാഹുല്‍. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന കോണ്‍ഗ്രസ് നേതാവ് എന്ന സ്ഥാനം ഇനി മുതല്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സ്വന്തം. 6.77 ദശലക്ഷം(6,771,149) ആളുകളാണ് നിലവില്‍ രാഹുലിനെ പിന്തുടരുന്നത്. അതേസമയം 6.7 ദശലക്ഷം(6,696,520) പേരാണ് ട്വിറ്ററില്‍ തരൂരിനെ പിന്തുടരുന്നത്. എന്നാൽ 42.3 ദശലക്ഷം(42,290543) ആളുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ പിന്തുടരുന്നത്.

ട്വിറ്ററില്‍ രാഹുല്‍ തന്നെ മറികടന്നതില്‍ സന്തോഷമേയുള്ളുവെന്ന് തരൂര്‍ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ട്വിറ്ററില്‍ സജീവമാകാന്‍ രാഹുലിനോട് വര്‍ഷങ്ങളായി പറയാറുണ്ടായിരുന്നതായും തരൂര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ട്വിറ്ററില്‍ മാത്രമല്ല മറ്റ് സാമൂഹിക മാധ്യമങ്ങളിലും രാഹുലിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ മേധാവി ദിവ്യ സ്പന്ദന പറഞ്ഞു.

Related Post

കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ 120 ബിജെ പി-ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്നൊടുക്കിയതായി അമിത് ഷാ  

Posted by - Dec 4, 2019, 09:54 am IST 0
ന്യൂഡല്‍ഹി: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരെ  രൂക്ഷമായി വിമര്ശിച്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തില്‍ രാഷ്ട്രീയ പകപ്പോക്കലിന്റെ ഭാഗമായി 120 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് കമ്മ്യൂണിസ്റ്റുകാര്‍ കൊന്നുവെന്ന്…

ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അന്തരിച്ചു  

Posted by - Jul 20, 2019, 07:20 pm IST 0
ഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി ഏറ്റവും…

ബംഗാളിൽ രാഷ്‌ട്രപതി ഭരണം വരണം;  ബിജെപി  

Posted by - Dec 15, 2019, 10:25 am IST 0
കൊൽക്കത്ത : പൗരത്വ ഭേദഗതി ബില്ലിനെ എതിർത്തുകൊണ്ട് ബംഗാളിൽ അരങ്ങേറുന്ന പ്രതിഷേധ പ്രകടനകൾക്കെതിരെ ബിജെപി. അക്രമ സംഭവങ്ങൾ തുടരുന്ന സാഹചര്യമാണെങ്കിൽ ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താൻ ആവശ്യപ്പെടുമെന്ന്…

പൗരത്വപ്പട്ടിക (എൻ.ആർ.സി.)  ഉടൻ  നടപ്പാക്കില്ല 

Posted by - Dec 20, 2019, 10:18 am IST 0
ന്യൂഡൽഹി: രാജ്യമൊട്ടുക്കും പൗരത്വപ്പട്ടിക (എൻ.ആർ.സി.) കൊണ്ടുവരാനുള്ള തീരുമാനം ഉടൻ നടപ്പാക്കാൻ സാധ്യതയില്ല. പൗരത്വനിയമ ഭേദഗതിക്ക് തുടർച്ചയായി ദേശീയതലത്തിൽ എൻ.ആർ.സി. നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ പ്രസ്താവിച്ചിരുന്നു.…

കാമുകന്‍ മുഖത്തടിച്ച യുവതി കുഴഞ്ഞു വീണ് മരിച്ചു

Posted by - Dec 2, 2019, 10:22 am IST 0
മുംബൈ: കാമുകന്‍ മുഖത്തടിച്ച യുവതി കുഴഞ്ഞു വീണ് മരിച്ചു. മുംബൈ മാന്‍ഖര്‍ഡ് റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം. ശനിയാഴ്ച മറ്റൊരാളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു യുവതി. ഇത് കണ്ട്…

Leave a comment