കൊച്ചി: ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടന വേളയില്‍ പ്രസംഗിക്കുമ്പോഴാണ് മുഖ്യമന്ത്രി തന്റെ ആഗ്രഹം പ്രമുഖ വ്യവസായിയായ എം.എ യൂസഫലിക്കു മുമ്പാകെ അറിയിച്ചത്. ലുലു മാളും കണ്‍വെന്‍ഷന്‍ സെന്ററും പോലുള്ള നിക്ഷേപം കോഴിക്കോടും വേണം, കോഴിക്കോടിനെ മനസില്‍നിന്നു മായച്ചു കളയരുതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് അത് വലിയ സ്വാധീനം ചെലുത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
കൊച്ചിയേയും തിരുവനന്തപുരത്തേയും പോലെ കോഴിക്കോടും എല്ലാ സൗകര്യങ്ങളും ഇത്തരത്തിലുള്ള വന്‍ പദ്ധതികളും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററും മൂന്നാമത്തെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്റെയും ഉദ്ഘാടനമാണ് പിണറായി നിര്‍വ്വഹിച്ചത്. 1800 കോടി രൂപ മുതല്‍ മുടക്കില്‍ പൂര്‍ത്തിയായ ലുലു ഗ്രൂപ്പിന്റെ വമ്പന്‍ പദ്ധതിതിയാണിത്.