യൂസഫലിയോട് തന്റെ ആഗ്രഹമറിയിച്ച് മുഖ്യമന്ത്രി 

145 0

കൊച്ചി: ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടന വേളയില്‍ പ്രസംഗിക്കുമ്പോഴാണ് മുഖ്യമന്ത്രി തന്റെ ആഗ്രഹം പ്രമുഖ വ്യവസായിയായ എം.എ യൂസഫലിക്കു മുമ്പാകെ അറിയിച്ചത്. ലുലു മാളും കണ്‍വെന്‍ഷന്‍ സെന്ററും പോലുള്ള നിക്ഷേപം കോഴിക്കോടും വേണം, കോഴിക്കോടിനെ മനസില്‍നിന്നു മായച്ചു കളയരുതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് അത് വലിയ സ്വാധീനം ചെലുത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു. 

കൊച്ചിയേയും തിരുവനന്തപുരത്തേയും പോലെ കോഴിക്കോടും എല്ലാ സൗകര്യങ്ങളും ഇത്തരത്തിലുള്ള വന്‍ പദ്ധതികളും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്ററും മൂന്നാമത്തെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിന്റെയും ഉദ്ഘാടനമാണ് പിണറായി നിര്‍വ്വഹിച്ചത്. 1800 കോടി രൂപ മുതല്‍ മുടക്കില്‍ പൂര്‍ത്തിയായ ലുലു ഗ്രൂപ്പിന്റെ വമ്പന്‍ പദ്ധതിതിയാണിത്. 

Related Post

കീടനാശിനി പ്രയോഗത്തിനിടെ അസ്വസ്ഥതയുണ്ടായ രണ്ടു തൊഴിലാളികള്‍ മരിച്ചു

Posted by - Jan 19, 2019, 11:46 am IST 0
തിരുവല്ല: തിരുവല്ലയില്‍ കീടനാശിനി പ്രയോഗത്തിനിടെ അസ്വസ്ഥതയുണ്ടായ രണ്ടു തൊഴിലാളികള്‍ മരിച്ചു. മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവല്ല വേങ്ങലില്‍ പാടത്ത് ഇന്നലെയാണ് സംഭവം നടക്കുന്നത്. കഴുപ്പില്‍ കോളനിയില്‍…

ശബരിമലയില്‍ പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധം

Posted by - Nov 9, 2018, 09:43 pm IST 0
പത്തനംതിട്ട: ശബരിമലയില്‍ പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധം. വാഹനം പുറപ്പെടുന്ന സ്ഥലത്തെ സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങണം. എല്ലാ സ്റ്റേഷനുകളില്‍ നിന്നും പാസ് സൗജന്യമായി നല്‍കും.…

ശബരിമല നട നാളെ അടയ്ക്കും

Posted by - Jan 19, 2019, 12:13 pm IST 0
സന്നിധാനം : മകരവിളക്ക് തീര്‍ത്ഥാടനത്തിന് അവസാനം കുറിച്ചുകൊണ്ട് ശബരിമല നട നാളെ അടയ്ക്കും. ഇന്ന് വൈകിട്ട് വരെ മാത്രമാണ് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന സൗകര്യമുള്ളത്. ഹരിവരാസനം പാടി വൈകീട്ട്…

കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍

Posted by - Nov 23, 2018, 03:34 pm IST 0
തിരുവനന്തപുരം:കെ.എം ഷാജിയെ നിയമസഭയില്‍ കയറ്റില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതി വിധിയാണ് മുന്നിലുള്ളതെന്നും രേഖാമൂലമുള്ള നിര്‍ദേശമില്ലാതെ കെ.എം. ഷാജിയെ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. …

സുഹൃത്തുക്കളുടെ പരിഹാസം ഭയന്ന് കുഞ്ഞിനെ ഉപേക്ഷിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിറ്റോ 

Posted by - Jun 3, 2018, 11:43 am IST 0
വടക്കാഞ്ചേരി: മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് മുങ്ങിയ സംഭവത്തില്‍ ബിറ്റോയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സുഹൃത്തുക്കളുടെ പരിഹാസം ഭയന്നാണ് നാലാമത്തെ കുട്ടിയെ ഉപേക്ഷിച്ചതെന്നാണ്…

Leave a comment