പൊലീസ് റിക്രൂട്ട്മെന്റിൽ വൈദ്യപരിശോധനയ്ക്ക് എത്തിയ ഉദ്യോഗാർത്ഥികളുടെ നെഞ്ചിൽ ജാതി മുദ്രകുത്തി വീണ്ടും ജാതി വിവേചനം. സംഭവം വിവാദമായതോടെ വൈദ്യ പരിശോധനയിൽ സുതാര്യത ഉറപ്പുവരുത്താനാണ് ഇത്തരത്തിൽ ചെയ്തതെന്ന് സംസ്ഥാന പൊലീസ് മേധാവി പ്രതികരിച്ചു.
ദൃശ്യങ്ങൾ പ്രാദേശിക മാധ്യമം പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് ജാതി അടയാളപ്പെടുത്താൻ നിർദ്ദേശമൊന്നും നൽകിയിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മധ്യപ്രദേശിലെ ധർജില്ലയിൽ കോൺസ്റ്റബിൾ റിക്രൂട്ട്മെന്‍റിനെത്തിയ ഉദ്യോഗാർത്ഥികളുടെ നെഞ്ചിലാണ് എസ്എസി,എസ്ടി,ഒബിസി എന്നിങ്ങനെ ജാതി തിരിച്ച് മുദ്ര പതിച്ചത്.
എസ് സി എസ് ടി വിഭാഗങ്ങൾക്ക് സംവരണ ഇളവുകൾ നൽകുന്നതിന് വേണ്ടിയും ഇടകലാരാതിരിക്കാനുമാണ് ജാതി മുദ്രകുത്തലെന്നാണ് ജില്ലാ പൊലീസ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ, ഇത് മനുഷ്യാവകാശ ലംഘനമാണെന്നും പട്ടികജാതി പട്ടികവർഗ്ഗ നിയമപ്രകാരം കുറ്റകൃത്യമാണെന്നും അംബേദ്കർ ശോധ് സൻസ്ഥൻ നേതാവ് നേതാവ് ഇന്ദ്രേഷ് ഗാജ്ഭിയേ പ്രതികരിച്ചു.