പൊലീസ് റിക്രൂട്ട്മെന്റിൽ വൈദ്യപരിശോധന: ഇന്ത്യയിൽ വീണ്ടും ജാതി വിവേചനം

228 0

പൊലീസ് റിക്രൂട്ട്മെന്റിൽ വൈദ്യപരിശോധനയ്ക്ക് എത്തിയ ഉദ്യോഗാർത്ഥികളുടെ നെഞ്ചിൽ ജാതി മുദ്രകുത്തി വീണ്ടും ജാതി വിവേചനം. സംഭവം വിവാദമായതോടെ വൈദ്യ പരിശോധനയിൽ സുതാര്യത ഉറപ്പുവരുത്താനാണ് ഇത്തരത്തിൽ ചെയ്തതെന്ന്  സംസ്ഥാന പൊലീസ് മേധാവി പ്രതികരിച്ചു. 

ദൃശ്യങ്ങൾ  പ്രാദേശിക മാധ്യമം പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് ജാതി അടയാളപ്പെടുത്താൻ നിർദ്ദേശമൊന്നും നൽകിയിട്ടില്ലെന്നും അന്വേഷണം നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. മധ്യപ്രദേശിലെ ധർജില്ലയിൽ കോൺസ്റ്റബിൾ റിക്രൂട്ട്മെന്‍റിനെത്തിയ ഉദ്യോഗാർത്ഥികളുടെ നെഞ്ചിലാണ് എസ്എസി,എസ്ടി,ഒബിസി എന്നിങ്ങനെ ജാതി തിരിച്ച് മുദ്ര പതിച്ചത്. 

എസ് സി എസ് ടി വിഭാഗങ്ങൾക്ക് സംവരണ ഇളവുകൾ നൽകുന്നതിന് വേണ്ടിയും ഇടകലാരാതിരിക്കാനുമാണ് ജാതി മുദ്രകുത്തലെന്നാണ് ജില്ലാ പൊലീസ് ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ, ഇത്  മനുഷ്യാവകാശ ലംഘനമാണെന്നും പട്ടികജാതി പട്ടികവർഗ്ഗ നിയമപ്രകാരം കുറ്റകൃത്യമാണെന്നും  അംബേദ്കർ ശോധ് സൻസ്ഥൻ നേതാവ് നേതാവ് ഇന്ദ്രേഷ് ഗാജ്ഭിയേ പ്രതികരിച്ചു.

Related Post

ഇന്ധനവില കുറഞ്ഞു

Posted by - Nov 5, 2018, 09:18 am IST 0
ന്യൂഡല്‍ഹി: കുതിച്ചുയര്‍ന്ന ഇന്ധനവില താഴേക്ക്. തുടര്‍ച്ചയായി 18 ദിവസവും ഇന്ധനവില കുറഞ്ഞു . കഴിഞ്ഞ മാസം 18 മുതലാണ് ഇന്ധനവില തുടര്‍ച്ചയായി 18 ദിവസവും കുറഞ്ഞത്. രാജ്യമൊട്ടാകെ…

 മുഖ്യമന്ത്രിമാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി നിതിന്‍ ഗഡ്കരി

Posted by - Sep 13, 2019, 02:26 pm IST 0
ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ രാജ്യവ്യാപകമായി  പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുമായി ചര്‍ച്ചയ്‌ തയ്യാറായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഗതാഗത നിയമം ലംഘിക്കുന്നവരില്‍ നിന്ന് വൻ…

ഇന്ന്  രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു 

Posted by - Mar 24, 2020, 12:19 pm IST 0
ന്യൂഡല്‍ഹി:കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകീട്ട് എട്ട് മണിക്ക് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കൊറോണ വിഷയത്തില്‍ രണ്ടാം തവണയാണ്…

ശബരിമല ദര്‍ശനം നടത്തുന്നതിനായി വൃശ്ചികം ഒന്നിനെത്തുമെന്ന് തൃപ്തി ദേശായി

Posted by - Nov 14, 2018, 02:00 pm IST 0
ന്യൂഡല്‍ഹി: ശബരിമല ദര്‍ശനം നടത്തുന്നതിനായി വൃശ്ചികം ഒന്നിനെത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. വെള്ളിയാഴ്ച കേരളത്തിലെത്തുന്ന തനിക്കും സംഘത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്നും ശനിയാഴ്ച ക്ഷേത്രദര്‍ശനം…

ജെ.എന്‍.യു കാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച രാഘവേന്ദ്ര മിശ്ര അറസ്റ്റിൽ

Posted by - Feb 6, 2020, 03:33 pm IST 0
ന്യൂഡല്‍ഹി: ജെ.എന്‍.യു കാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന  കേസില്‍ എ.ബി.വി.പി മുൻ നേതാവ് രാഘവേന്ദ്ര മിശ്ര അറസ്റ്റിൽ. ഇയാള്‍ ഹോസ്റ്റല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറുകയും പീഡിപ്പിച്ചെന്നുമാണ് വിദ്യാര്‍ത്ഥിനിയുടെ…

Leave a comment