34 ശതമാനം സീറ്റുകളിൽ എതിരില്ലാതെ വിജയം നേടി തൃണമൂല്‍ കോണ്‍ഗ്രസ്

155 0

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മേയ്​ 14 ന്​ നടക്കാനിരിക്കുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ 34 ശതമാനം സീറ്റുകളിലും എതിരില്ലാതെ വിജയം നേടി തൃണമൂല്‍ കോണ്‍ഗ്രസ്​. നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള കാലാവധി ശനിയാഴ്​ചയാണ്​ അവസാനിച്ചത്​. 34 ശതമാനം സീറ്റുകളിലും ത്രൃണമൂല്‍ സ്ഥാനാര്‍ഥിയല്ലാതെ മറ്റൊരാളും മത്സരിക്കുന്നില്ല. ഭരണത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍​ഗ്രസി​​െന്‍റ ഭീഷണിമൂലമാണ്​ മിക്ക പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നോമിനേഷന്‍ നല്‍കാന്‍ കഴിയാതിരുന്നതെന്നാണ്​ ആരോപണം. 

തൃണമൂല്‍ ​സ്ഥാനാര്‍ഥികള്‍ വാട്ട്​സ്​ ആപ്പിലൂടെ അയച്ച നോമിനേഷന്‍ പോലും ഫയലില്‍ സ്വീകരിച്ചതായും ആരോപണമുണ്ട്​. സംസ്ഥാനത്തെ 58,692 സീറ്റുകളില്‍ 20,000 സീറ്റുകളിലും എതിര്‍ സ്ഥാനാര്‍ഥികളില്ലാതെ ത്രൃണമുല്‍ സ്വന്തമാക്കി. പശ്ചിമബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായാണ്​ ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. ബിര്‍ഹുമിലെ ജില്ലാ മജിസ്​ട്രേറ്റി​ന്​ മുമ്പാകെ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയവരെ ബൈക്കിലെത്തിയ സംഘം വാളുവീശി പരിക്കേല്‍പ്പിച്ചുവെന്നും പരാതി ഉയര്‍ന്നിരുന്നു.

Related Post

മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു

Posted by - Apr 21, 2018, 01:59 pm IST 0
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു. വാജ് പേയ് മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. പ്രധാനമന്ത്രി മോദിയുമായുള്ള ഭിന്നതയാണ് യശ്വന്ത് സിന്‍ഹയെ ബിജെപിയില്‍ നിന്ന് അകറ്റിയത്.  

നാളെ കേരളത്തിലെ സി.ബി.ഐ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച്‌ 

Posted by - Oct 25, 2018, 10:00 pm IST 0
തിരുവനന്തപുരം: രാഷ്ട്രീയ താല്പര്യത്തിനായി സിബിഐയുടെ ഡയറക്ടറെ മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളില്‍ പ്രതിഷേധിച്ച്‌ എ.ഐ.സി.സി ആഹ്വാന പ്രകാരം നാളെ കേരളത്തിലെ സി.ബി.ഐ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച്‌…

'അബ് ഹോഗാ ന്യായ്' പ്രചാരണവാചകവുമായി കോൺഗ്രസ് 

Posted by - Apr 8, 2019, 04:04 pm IST 0
ദില്ലി: ബിജെപിയുടെ 'മേം ഭീ ചൗകീദാർ' എന്ന പ്രചാരണത്തിന് ബദലായി 2019-ലെ കോൺഗ്രസ് പ്രചാരണവാചകം പുറത്തിറക്കി. 'അബ് ഹോഗാ ന്യായ്' (ഇനി നിങ്ങൾക്ക് നീതി ലഭിക്കും) എന്ന…

എന്‍എസ്‌എസിനെതിരെ വീണ്ടും കോടിയേരി

Posted by - Dec 24, 2018, 10:36 am IST 0
തിരുവനന്തപുരം: എന്‍എസ്‌എസിനെതിരെ വീണ്ടും കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. സുകുമാരന്‍ നായരുടെ അതേ രീതിയില്‍ മറുപടി പറയാന്‍ അറിയാമെന്നും എന്നാല്‍ അതിനുള്ള അവസരം ഇതല്ലെന്നുമാണ് കോടിയേരി പറഞ്ഞത്.കേരളത്തിന്റെ മുഖ്യമന്ത്രിക്ക്…

വിവാദ  പ്രസംഗത്തിന്റെ സിഡി ശ്രീധരന്‍ പിള്ള കോടതിയില്‍ ഹാജരാക്കി 

Posted by - Nov 11, 2018, 11:34 am IST 0
കൊച്ചി:പി.എസ് ശ്രീധരന്‍ പിള്ള കോഴിക്കോട് നടത്തിയ പ്രസംഗത്തിന്റെ സിഡി കോടതിയില്‍ ഹാജരാക്കി. ശബരിമല തന്ത്രിയുമായി ഫോണില്‍ സംസാരിച്ചുവെന്നും ശ്രീധരന്‍ പിള്ള കോടതിയില്‍ വ്യക്തമാക്കി. കണ്ഠരര് രാജീവരുമായി സംസാരിച്ചുവെന്ന…

Leave a comment