വിവാദപ്രസംഗം നടത്തിയ സ്വാധി സരസ്വതിക്കെതിരെ കേസെടുത്തു

223 0

കാസര്‍കോട്: ലൗ ജിഹാദുമായി വരുന്നവരുടെ കഴുത്തു വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണമെന്ന്‌ പ്രസംഗിച്ച വിശ്വഹിന്ദു പരിഷത്‌ വനിതാ നേതാവ് സ്വാധി സരസ്വതിക്കെതിരെ കാസര്‍കോട്‌ പൊലീസ്‌ കേസെടുത്തു. 'ഒരുലക്ഷം രൂപവരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ആയിരം രൂപ മുടക്കി ഒരു വാള്‍ വാങ്ങി എല്ലാവീടുകളിലും വെക്കണം. 

ലൗജിഹാദികള്‍ സ്ത്രീകളെ നോക്കിയാല്‍ അവരുടെ കഴുത്തു വെട്ടാന്‍ ഈവാള്‍ ഉപയോഗിക്കണമെന്നാണ്‌ സ്വാധി സരസ്വതി പറഞ്ഞത്‌.  ''പശുവിനെ ഗോമാതാവായി കാണുന്നവരല്ലേ നിങ്ങള്‍. അമ്മയെ അറവ് ശാലയിലേക്ക് അയക്കുമോ. അതുകൊണ്ടു ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും വാളുപയോഗിച്ചു വെട്ടണമെന്നും വിവാദപ്രസംഗത്തിൽ പറഞ്ഞു. 

ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാകി ജയ് എന്ന് പറയണം. അയോധ്യയില്‍ എന്നല്ല ഇന്ത്യയില്‍ ഒരിടത്തും ബാബറിന്റെ പേരില്‍ പള്ളി നിര്‍മ്മിക്കാന്‍ അനുവദിക്കില്ല. പാപിയായ ബാബറെയും ഔറങ്കസീബിനെയും അംഗീകരിക്കാന്‍ ആവില്ലെന്നും അവര്‍ പ്രസംഗിച്ചു. കാസര്‍കോട് ബദിയടുക്കയില്‍ നടന്ന വിരാറ്റ് ഹിന്ദു സമാജോത്സവം ഉദ്‌ഘാടനം ചെയ്യുമ്പോഴാണ് സവാധി സരസ്വതി വിവാദപ്രസംഗം നടത്തിയത്‌. 
 

Related Post

 മദ്യ വിൽപ്പന സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണം ചെ​ന്നി​ത്ത​ല

Posted by - Apr 2, 2020, 02:06 pm IST 0
തി​രു​വ​ന​ന്ത​പു​രം:  ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്‍ മ​ദ്യാ​സ​ക്തി​യു​ള്ള​വ​ര്‍​ക്കു മ​ദ്യം ന​ല്‍​കാ​നു​ള്ള സർക്കാർ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​ത് സ​ര്‍​ക്കാ​രി​നേ​റ്റ തി​രി​ച്ച​ടി​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.ജ​ന​ങ്ങ​ളോ​ട് സ​ര്‍​ക്കാ​ര്‍  മാ​പ്പ് പ​റ​യ​ണ​മെ​ന്നും…

രാഹുലിന്റെ റോഡ് ഷോയിൽ പാക് പതാക; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

Posted by - Apr 11, 2019, 12:10 pm IST 0
തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത വയനാട്ടിലെ റോഡ് ഷോയിൽ പാക് പതാക വീശിയെന്ന പരാതിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓ‌ഫീസർ ടീക്കാറാം മീണ വിശദീകരണം തേടി. പരാതി…

അഭിമന്യു കൊലപാതകം: നാല് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍ 

Posted by - Jul 5, 2018, 10:37 am IST 0
കൊച്ചി: അഭിമന്യു കൊലപാതകകേസുമായി ബന്ധപ്പെട്ട് നാല് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് പോലീസ് പിടിയിലായത്. പ്രതികളില്‍ രണ്ട് മുഹമ്മദുമാര്‍ ഉണ്ടെന്ന് പൊലീസ്…

കെ.ബാബുവിന്റെ സെക്രട്ടറിക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

Posted by - May 27, 2018, 01:14 pm IST 0
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ സെക്രട്ടറി നന്ദകുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്.…

ഉമ്മന്‍ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതില്‍ അതൃപ്തിയും അമര്‍ഷവുമായി എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്

Posted by - Jun 10, 2018, 11:49 am IST 0
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് വിവാദത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിക്കുന്നതില്‍ അതൃപ്തിയും അമര്‍ഷവുമായി എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്ത്. കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍, പ്രതിപക്ഷ…

Leave a comment