തിളച്ചു കൊണ്ടിരുന്ന പഞ്ചസാരലായനിയില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ചു

276 0

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ തിളച്ചു കൊണ്ടിരുന്ന പഞ്ചസാരലായനിയില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ചു. കളിക്കുന്നതിനിടയില്‍ ലായനി തിളച്ചു കൊണ്ടിരുന്ന അലുമിനിയം പാത്രത്തിലേക്ക് കുട്ടി വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഉത്തര്‍പ്രദേശിലെ നാസിക്കിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഗുലാബ് ജാമുന്‍ ഉണ്ടാക്കാനായി തിളപ്പിച്ച പഞ്ചസാര ലായനിയില്‍ കുട്ടി വീഴുകയായിരുന്നു. കാറ്ററിങ് ജോലി ചെയ്യുന്നവരാണ് കുട്ടിയുടെ വീട്ടുകാര്‍. ഓര്‍ഡര്‍ അനുസരിച്ച്‌ ഗുലാബ് ജാമുന്‍ ഉണ്ടാക്കാനായി തിളപ്പിച്ചതായിരുന്നു പഞ്ചസാര ലായനി. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.
 

Related Post

ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയില്‍ നിന്ന്​ ഡിസ്​ചാര്‍ജ്​ ചെയ്​തു

Posted by - Jun 3, 2018, 11:54 am IST 0
മുംബൈ: നെഞ്ച്​ വേദന കാരണം മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ​എ.എന്‍.എക്സ് മീഡിയ മുന്‍ മേധാവിയും ഷീന ബോറ കൊലക്കേസിലെ മുഖ്യ പ്രതിയുമായ ഇന്ദ്രാണി മുഖര്‍ജിയെ അസുഖം…

എൻജിനിലെ പുകമൂലം സ്‌പൈസ്‌ജെറ്റ് വിമാനം നിർത്തലാക്കി 

Posted by - Mar 15, 2018, 02:55 pm IST 0
എൻജിനിലെ പുകമൂലം സ്‌പൈസ്‌ജെറ്റ് വിമാനം നിർത്തലാക്കി  മംഗളൂരുവിൽ നിന്നും ഹൈദരാബാദിലേക്കു പോകാനൊരുങ്ങിയ സ്‌പൈസ്ജെറ്റ് വിമാനത്തിലെ എൻജിനിൽ നിന്നും പുകഉയർന്നു പൈലറ്റാണ് ഇത് ശ്രദ്ധിച്ചത് തുടർന്ന് ഈ വിമാനം…

ഭീകരതയ്‌ക്കെതിരെ അമേരിക്കയും ഇന്ത്യയും ഒരുമിച്ച് പോരാടും- ഡൊണാള്‍ഡ് ട്രംപ്

Posted by - Feb 24, 2020, 04:18 pm IST 0
അഹമ്മദാബാദ് :  സൈനിക മേഖലയിലെ  യു.എസ്.-ഇന്ത്യ സഹകരണം കൂടുതല്‍ ശക്തിപ്പെടുമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം തുടരുന്ന പശ്ചാത്തലത്തില്‍,…

ധാരാവിയില്‍ രോഗം പടരുന്നു 36 പുതിയ രോഗികള്‍-ആകെ 1675

Posted by - May 28, 2020, 08:51 pm IST 0
ഇന്ത്യയുടെ കോവിഡ് ഹോട്ട് സ്‌പോട്ടായി മാറിയ മുംബൈ ധാരാവിയില്‍ 36 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ 1675 രോഗികളാണ് ചേരിയിലുള്ളത്. 61പേരാണ് ഇതുവരെ മരണപ്പെട്ടതെന്ന് മുംബൈ…

അമിത് ഷാ ചെറിയ ശസ്ത്രക്രിയയ്ക്ക് വിധേയനായി   

Posted by - Sep 4, 2019, 06:42 pm IST 0
അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഹമ്മദാബാദിൽ ചെറിയ ശസ്ത്രക്രിയക് വിധേയാനായി . രാവിലെ ഒൻപതിന് ഷായെ കെഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ആശുപത്രിയിൽ നിന്നുള്ള ഒരു പ്രസ്താവനയിൽ…

Leave a comment