തിളച്ചു കൊണ്ടിരുന്ന പഞ്ചസാരലായനിയില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ചു

286 0

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ തിളച്ചു കൊണ്ടിരുന്ന പഞ്ചസാരലായനിയില്‍ വീണ് മൂന്നുവയസ്സുകാരി മരിച്ചു. കളിക്കുന്നതിനിടയില്‍ ലായനി തിളച്ചു കൊണ്ടിരുന്ന അലുമിനിയം പാത്രത്തിലേക്ക് കുട്ടി വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഉത്തര്‍പ്രദേശിലെ നാസിക്കിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഗുലാബ് ജാമുന്‍ ഉണ്ടാക്കാനായി തിളപ്പിച്ച പഞ്ചസാര ലായനിയില്‍ കുട്ടി വീഴുകയായിരുന്നു. കാറ്ററിങ് ജോലി ചെയ്യുന്നവരാണ് കുട്ടിയുടെ വീട്ടുകാര്‍. ഓര്‍ഡര്‍ അനുസരിച്ച്‌ ഗുലാബ് ജാമുന്‍ ഉണ്ടാക്കാനായി തിളപ്പിച്ചതായിരുന്നു പഞ്ചസാര ലായനി. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.
 

Related Post

പ്രധാനമന്ത്രി മോദി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു  

Posted by - Mar 1, 2021, 02:14 pm IST 0
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. ഇന്നു രാവിലെ ഡല്‍ഹി എയിംസില്‍ നിന്നാണ് കൊവാക്‌സിന്റെ ആദ്യ ഡോസ് പ്രധാനമന്ത്രി സ്വീകരിച്ചത്. പുതുച്ചേരി സ്വദേശി പി…

മോഹന്‍ ഭാഗവതിന്റെ അകമ്പടി കാറിടിച്  ആറ് വയസ്സുകാരന്‍ മരിച്ചു

Posted by - Sep 12, 2019, 10:33 am IST 0
ജയ്പൂര്‍: ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ അകമ്പടി കാർ  ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് ആറ് വയസ്സുകാരന്‍ മരിച്ചു. രാജസ്ഥാന്‍ മണ്ഡവാര്‍ സ്വദേശി സച്ചിനാണ് മരിച്ചത്. . ബുധനാഴ്ച…

ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് 146 രൂപ(14.2കിലോ സിലിണ്ടറിന്) കൂട്ടി

Posted by - Feb 12, 2020, 11:14 am IST 0
കൊച്ചി:   ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന് 146 രൂപ(14.2കിലോ സിലിണ്ടറിന്) കൂട്ടി.850 രൂപ 50 പൈസയാണ് പുതിയ വില. അതേസമയം വില കൂടിയെങ്കിലും സബ്‌സിഡി ലഭിക്കുന്നവർക്ക്…

യു.എന്‍ ഹിതപരിശോധന നടത്തണമെന്ന് മമത

Posted by - Dec 19, 2019, 07:26 pm IST 0
കൊല്‍ക്കത്ത: ദേശീയ പൗരത്വ നിയമ ഭേദഗതിയെ രാജ്യത്തെ ജനങ്ങള്‍ അനുകൂലിക്കുന്നുവോ എന്ന് അറിയാൻ  ഐക്യരാഷ്ട്രസഭ പോലെയുള്ള നിഷ്പക്ഷ സംഘടനകള്‍ ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി…

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ ഇന്നു മുതല്‍; സേനാവിന്യാസം കുറയ്ക്കില്ലെന്ന് ഇന്ത്യന്‍ സേന  

Posted by - Feb 26, 2021, 03:41 pm IST 0
ഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇന്നു മുതല്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ധാരണ. ഇരു രാജ്യത്തിന്റെയും സേനകളാണ് വെടിനിറുത്തലിന് ധാരണയായെന്ന് വ്യക്തമാക്കിയത്. ധാരണകള്‍ പാലിക്കുമെന്ന് ഇരു രാജ്യങ്ങളും സംയുക്ത…

Leave a comment