കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരെന്ന സംശയത്തിന്റെ പേരില്‍ രണ്ട് യുവാക്കളെ ജനക്കൂട്ടം അടിച്ചു കൊന്നു

150 0

ചെന്നൈ: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരെന്ന സംശയത്തിന്റെ പേരില്‍ വെല്ലൂരിലും കാഞ്ചീപുരത്തും ഉത്തരേന്ത്യന്‍ സ്വദേശികളായ രണ്ട് യുവാക്കളെ ജനക്കൂട്ടം അടിച്ചു കൊന്നു. വെല്ലൂര്‍ ജില്ലയിലെ പരശുരാമന്‍പട്ടി, കാഞ്ചീപുരം ജില്ലയിലെ ചിന്നയ്യന്‍ഛത്രം ഗ്രാമങ്ങളിലാണ് സംഭവമുണ്ടായത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഉത്തരേന്ത്യന്‍ സംഘമെത്തിയിട്ടുള്ളതായി സാമൂഹികമാധ്യമങ്ങള്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്നാണ് ശനിയാഴ്ച പരശുരാമന്‍പട്ടിയില്‍ അലഞ്ഞുനടന്നിരുന്ന യുവാവിനെ ജനം കൂട്ടംചേര്‍ന്ന് ആക്രമിച്ചത്. 

കൊല്ലപ്പെട്ടവര്‍ ഉത്തരേന്ത്യന്‍ സ്വദേശികളാണെന്ന് സ്ഥിരീകരിച്ചെങ്കിലും ഇവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. വെല്ലൂരില്‍ നടന്ന സംഭവത്തില്‍ ഗ്രാമവാസികളായ എട്ടുപേര്‍ അറസ്റ്റിലായി. വെങ്കടേശന്‍(46), വാസു(55), ധര്‍മന്‍(44), യോഗനാഥന്‍(42), വിനായകന്‍(35), പരന്താമന്‍(26), വിനോദ്(27), തമിഴ്‌സെല്‍വന്‍(28) എന്നിവരാണ് അറസ്റ്റിലായത്. കമ്പും തടിക്കഷ്ണങ്ങളും കൊണ്ട് മര്‍ദിച്ച്‌ അവശനാക്കിയ ഇയാളെ പിന്നീട് ഗൂഡിയാട്ടം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വീടിന് പുറത്ത് കുടുംബാംഗങ്ങള്‍ക്ക് ഒപ്പം ഉറങ്ങിക്കൊണ്ടിരുന്ന ഏഴ് വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന സംശയത്തെത്തുടര്‍ന്നാണ് ഞായറാഴ്ച നാല്‍പത് വയസ്സിനടുത്ത് തോന്നിക്കുന്നയാളെ കാഞ്ചീപുരം ചിന്നയ്യന്‍ഛത്രത്തില്‍ ആളുകള്‍ ആക്രമിച്ചത്.എന്നാൽ ഇയാള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന് സംശയിക്കത്തക്ക ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഗൂഡിയാട്ടം പോലീസ് അറിയിച്ചു. വഴിതെറ്റി ഇവിടെ എത്തിയതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മനോദൗര്‍ബല്യമുള്ളയാളായിരുന്നെന്നും സംശയിക്കുന്നു. 

ഉറങ്ങിക്കിടന്ന കുട്ടിയുടെ അടുത്ത് വന്നിരുന്നയാളെ നാട്ടുകാര്‍ ഓടിച്ച്‌ വിടുകയായിരുന്നു. കുറച്ച്‌ സമയത്തിനുശേഷം ഇയാളെ വീണ്ടും സമീപപ്രദേശത്ത് കണ്ടതോടെ കോപാകുലരായ ആളുകള്‍ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് തലയില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ആശുപത്രിയില്‍നിന്ന് കാണാതായ ഇയാളെ അരക്കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Related Post

ഉന്നാവോയില്‍ വൈറലായ പീഡന വീഡിയോയുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Posted by - Jul 6, 2018, 01:37 pm IST 0
ഉത്തര്‍പ്രദേശ്: ഉന്നാവോയില്‍ വൈറലായ പീഡന വീഡിയോയുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുല്‍, ആകാശ് എന്നിവരെയാണ് ഉന്നാവോ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ഒരു…

ഹോട്ടലില്‍ തീപിടുത്തം

Posted by - Sep 15, 2018, 08:20 pm IST 0
ശ്രീനഗര്‍: ശ്രീനഗറിലെ ഹോട്ടല്‍ പാംപോഷില്‍ തീപിടുത്തം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് പരുക്കേറ്റു.  അഗ്നിശമന…

 വടക്ക് കിഴക്കന്‍ ഡഹിയില്‍  മാര്‍ച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Posted by - Feb 25, 2020, 03:10 pm IST 0
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘട്ടണ ത്തിനിടെ രണ്ടുപേര്‍ക്കുകൂടി  വെടിയേറ്റു. സംഭവത്തില്‍ പരിക്കേറ്റവരെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മൂന്നുദിവസമായി തുടരുന്ന…

പിയൂഷ് ഗോയലിന്റെ വീട്ടില്‍ മോഷണം, വീട്ടുജോലിക്കാരൻ അറസ്റ്റിൽ 

Posted by - Oct 3, 2019, 03:54 pm IST 0
മുംബൈ: കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ വീട്ടില്‍ മോഷണം. സര്‍ക്കാര്‍ രേഖകളടക്കം സുപ്രധാന വിവരങ്ങള്‍  കമ്പ്യൂട്ടറില്‍ നിന്ന് ചോര്‍ത്തിയതായി സംശയിക്കുന്നു. സംഭവത്തില്‍ ഗോയലിന്റെ വീട്ടിലെ ജോലിക്കാരൻ…

മുഖ്യമന്ത്രിക്കെതിരെ രാജ്യസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

Posted by - Jan 1, 2020, 12:34 am IST 0
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്യസഭയില്‍ ജി.വി.എല്‍ നരസിംഹറാവു നോട്ടീസ് നൽകി . മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം…

Leave a comment