കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരെന്ന സംശയത്തിന്റെ പേരില്‍ രണ്ട് യുവാക്കളെ ജനക്കൂട്ടം അടിച്ചു കൊന്നു

194 0

ചെന്നൈ: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരെന്ന സംശയത്തിന്റെ പേരില്‍ വെല്ലൂരിലും കാഞ്ചീപുരത്തും ഉത്തരേന്ത്യന്‍ സ്വദേശികളായ രണ്ട് യുവാക്കളെ ജനക്കൂട്ടം അടിച്ചു കൊന്നു. വെല്ലൂര്‍ ജില്ലയിലെ പരശുരാമന്‍പട്ടി, കാഞ്ചീപുരം ജില്ലയിലെ ചിന്നയ്യന്‍ഛത്രം ഗ്രാമങ്ങളിലാണ് സംഭവമുണ്ടായത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഉത്തരേന്ത്യന്‍ സംഘമെത്തിയിട്ടുള്ളതായി സാമൂഹികമാധ്യമങ്ങള്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്നാണ് ശനിയാഴ്ച പരശുരാമന്‍പട്ടിയില്‍ അലഞ്ഞുനടന്നിരുന്ന യുവാവിനെ ജനം കൂട്ടംചേര്‍ന്ന് ആക്രമിച്ചത്. 

കൊല്ലപ്പെട്ടവര്‍ ഉത്തരേന്ത്യന്‍ സ്വദേശികളാണെന്ന് സ്ഥിരീകരിച്ചെങ്കിലും ഇവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. വെല്ലൂരില്‍ നടന്ന സംഭവത്തില്‍ ഗ്രാമവാസികളായ എട്ടുപേര്‍ അറസ്റ്റിലായി. വെങ്കടേശന്‍(46), വാസു(55), ധര്‍മന്‍(44), യോഗനാഥന്‍(42), വിനായകന്‍(35), പരന്താമന്‍(26), വിനോദ്(27), തമിഴ്‌സെല്‍വന്‍(28) എന്നിവരാണ് അറസ്റ്റിലായത്. കമ്പും തടിക്കഷ്ണങ്ങളും കൊണ്ട് മര്‍ദിച്ച്‌ അവശനാക്കിയ ഇയാളെ പിന്നീട് ഗൂഡിയാട്ടം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വീടിന് പുറത്ത് കുടുംബാംഗങ്ങള്‍ക്ക് ഒപ്പം ഉറങ്ങിക്കൊണ്ടിരുന്ന ഏഴ് വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന സംശയത്തെത്തുടര്‍ന്നാണ് ഞായറാഴ്ച നാല്‍പത് വയസ്സിനടുത്ത് തോന്നിക്കുന്നയാളെ കാഞ്ചീപുരം ചിന്നയ്യന്‍ഛത്രത്തില്‍ ആളുകള്‍ ആക്രമിച്ചത്.എന്നാൽ ഇയാള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന് സംശയിക്കത്തക്ക ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഗൂഡിയാട്ടം പോലീസ് അറിയിച്ചു. വഴിതെറ്റി ഇവിടെ എത്തിയതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മനോദൗര്‍ബല്യമുള്ളയാളായിരുന്നെന്നും സംശയിക്കുന്നു. 

ഉറങ്ങിക്കിടന്ന കുട്ടിയുടെ അടുത്ത് വന്നിരുന്നയാളെ നാട്ടുകാര്‍ ഓടിച്ച്‌ വിടുകയായിരുന്നു. കുറച്ച്‌ സമയത്തിനുശേഷം ഇയാളെ വീണ്ടും സമീപപ്രദേശത്ത് കണ്ടതോടെ കോപാകുലരായ ആളുകള്‍ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് തലയില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ആശുപത്രിയില്‍നിന്ന് കാണാതായ ഇയാളെ അരക്കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Related Post

പോപ്പുലർ ഫ്രണ്ടിൽനിന്ന് പൗരത്വ നിയമ പ്രക്ഷോഭം ആളി കത്തിക്കാൻ കപിൽ സിംഗ്‌ പണം വാങ്ങി

Posted by - Jan 27, 2020, 07:04 pm IST 0
ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിനായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഇസ്ലാമിക തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് പണം വാങ്ങി യെന്ന് റിപ്പോര്‍ട്ട്. സുപ്രീംകോടതി അഭിഭാഷകരായ…

ജാര്‍ഖണ്ഡിൽ ഹേമന്ത് സോറൻ മുഖ്യമന്ത്രി പദത്തിലേക്ക് 

Posted by - Dec 23, 2019, 09:33 pm IST 0
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പില്‍ മഹാസഖ്യംഅധികാരമുറപ്പിച്ചു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ (ജെഎംഎം) നേതൃത്വത്തിലുള്ള മഹാസഖ്യം 46 സീറ്റുകളിലാണ് ഇപ്പോൾ മുന്നേറുന്നത്. ബിജെപി 26 സീറ്റുകളിലേക്ക് ചുരുങ്ങി. ജെഎംഎം…

പൗരത്വ ബില്ലിനെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ്  

Posted by - Dec 10, 2019, 10:34 am IST 0
ഗുവാഹതി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം.  ആസ്സാമിൽ 12  മണിക്കൂർ ബന്ദ്  ആരംഭിച്ചു. സംസ്ഥാനത്തുടനീളം വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട്…

മഹാരാഷ്ട്രയില്‍ നാളെ  വിശ്വാസ വോട്ടെടുപ്പ് നടത്തണം: സുപ്രീം കോടതി 

Posted by - Nov 26, 2019, 11:17 am IST 0
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഫഡ്‌നാവിസ് ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി  ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീംകോടതിവിധിച്ചു .  പ്രോടേം സ്പീക്കറാകും വിശ്വാസ വോട്ടെടുപ്പ് നിയന്ത്രിക്കുക. രഹസ്യബാലറ്റ് പാടില്ലെന്നും…

സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

Posted by - Apr 30, 2018, 04:50 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ദര്‍ബ്ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുള്‍ കമാന്ററായ സമീര്‍ ടൈഗര്‍, അഖിബ് ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.…

Leave a comment