ദുബായ് : ദുബായ് നിയമ വിപ്ലവത്തിനൊരുങ്ങുന്നു. പ്രാഥമീക, അപ്പീല്‍, സുപ്രീം കോടതി വിചാരണകള്‍ നേരിടുന്ന കേസുകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്പിക്കുന്ന നിയമ വിപ്ലവത്തിനായുള്ള തയ്യാറെടുപ്പിലാണ് ദുബൈ. ഇതുവരെ മൂന്ന് കോടതികളിലും കേസുകള്‍ തീര്‍പ്പ് കല്പിക്കുന്നതിന് 305 ദിവസമാണ് സാധാരണഗതിയില്‍ എടുത്തിരുന്നത്.
ദുബായ് കിരീടാവകാശിയും ദുബൈ ഫ്യൂച്വര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദുബൈ 10എക്‌സില്‍ ഉള്‍പ്പെടുത്തി നിയമനടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സി3 കോര്‍ട്ട് എന്നാണ് ഇതിന് പേര്‍ നല്‍കിയിരിക്കുന്നത്. ലോകത്ത് ഈ സംവിധാനം നടപ്പിലാക്കുന്ന ആദ്യ രാജ്യമാകും യു എ ഇ. മറ്റ് നഗരങ്ങളെ പത്ത് വര്‍ഷം പിന്നിലാക്കുന്ന ഭരണ പരിഷ്‌കാര നടപടികളും പദ്ധതികളുമാണ് ദുബൈ 10 എക്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.