കേസുകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്പിക്കുന്ന നിയമ വിപ്ലവത്തിനൊരുങ്ങി ദുബായ് 

88 0

ദുബായ് : ദുബായ് നിയമ വിപ്ലവത്തിനൊരുങ്ങുന്നു. പ്രാഥമീക, അപ്പീല്‍, സുപ്രീം കോടതി വിചാരണകള്‍ നേരിടുന്ന കേസുകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്പിക്കുന്ന നിയമ വിപ്ലവത്തിനായുള്ള തയ്യാറെടുപ്പിലാണ് ദുബൈ. ഇതുവരെ മൂന്ന് കോടതികളിലും കേസുകള്‍ തീര്‍പ്പ് കല്പിക്കുന്നതിന് 305 ദിവസമാണ് സാധാരണഗതിയില്‍ എടുത്തിരുന്നത്. 

ദുബായ് കിരീടാവകാശിയും ദുബൈ ഫ്യൂച്വര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദുബൈ 10എക്‌സില്‍ ഉള്‍പ്പെടുത്തി നിയമനടപടികള്‍ വേഗത്തിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സി3 കോര്‍ട്ട് എന്നാണ് ഇതിന് പേര്‍ നല്‍കിയിരിക്കുന്നത്. ലോകത്ത് ഈ സംവിധാനം നടപ്പിലാക്കുന്ന ആദ്യ രാജ്യമാകും യു എ ഇ. മറ്റ് നഗരങ്ങളെ പത്ത് വര്‍ഷം പിന്നിലാക്കുന്ന ഭരണ പരിഷ്‌കാര നടപടികളും പദ്ധതികളുമാണ് ദുബൈ 10 എക്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

Related Post

തട്ടിപ്പ് കേസില്‍ കര്‍ണാടകത്തിലെ മുന്‍മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഢി അറസ്റ്റില്‍

Posted by - Nov 11, 2018, 03:27 pm IST 0
ന്യൂഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ കര്‍ണാടകത്തിലെ മുന്‍മന്ത്രിയും വിവാദ ഖനി വ്യവസായിയുമായ ജനാര്‍ദ്ദന്‍ റെഡ്ഢിയെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. സ്വകാര്യ ധനകാര്യ സ്ഥാപനത്തെ…

പരിശീലന പറക്കലിനിടെ രണ്ടു യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ തകര്‍ന്നു

Posted by - Dec 6, 2018, 08:00 am IST 0
വാഷിംഗ്ടണ്‍ : ജപ്പാന്‍ തീരത്തിനു സമീപം പരിശീലന പറക്കലിനിടെ അമേരിക്കയുടെ രണ്ടു യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ തകര്‍ന്നു. എഫ്-18 ഫൈറ്റര്‍ ജെറ്റും സി-130 ടാങ്കര്‍ വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചതെന്ന്…

പർവേസ് മുഷാറഫിന് വധശിക്ഷ വിധിച്ചു

Posted by - Dec 17, 2019, 01:40 pm IST 0
ഇസ്ലാമബാദ് : പാക്കിസ്ഥാന്റെ മുൻ പ്രസിഡൻറ് പർവേസ് മുഷാറഫിന് വധശിക്ഷ വിധിച്ചു. പെഷാവറിലുള്ള പ്രത്യേക കോടതിയാണ് മുൻ പ്രസിഡന്റി വധശിക്ഷ വിധിച്ചത്. രാജ്യത്തിൻറെ ഭരണഘടന അട്ടിമറിച്ച് 2007ൽ…

മുൻ ഈജിപ്ത് പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു

Posted by - Feb 25, 2020, 07:28 pm IST 0
കെയ്റോ: ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് ഹുസ്നി മുബാറക്ക് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളേ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന് 91 വയസായിരുന്നു . മുഹമ്മദ് അലി പാഷയ്ക്ക്…

വിമാനം തകര്‍ന്നു വീണു; നൂറിലേറെ പേര്‍ മരിച്ചു.

Posted by - May 19, 2018, 06:46 am IST 0
ക്യൂബ: ഹവാനയിലെ ജോസ് മാര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന ബോയിങ് 737 യാത്രാവിമാനം ടേക്‌ഓഫിനിടെ തകര്‍ന്നു വീണു നൂറിലേറെ പേര്‍ മരിച്ചു. ഔദ്യോഗിക മരണസംഖ്യ അറിവായിട്ടില്ല.…

Leave a comment