ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി

153 0

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി. പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചു. പുരസ്‌കാരദാന ചടങ്ങില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കാനാകൂ എന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് മാസത്തില്‍ തന്നെ അറിയിച്ചിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതോടെ വിഷയത്തില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രതിസ്ഥാനത്തായി. സാധാരണയായി രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങുകള്‍ക്കു ബന്ധപ്പെട്ട മന്ത്രിമാര്‍ നേരിട്ടെത്തി ക്ഷണപത്രം കൈമാറുകയാണ് പതിവ്. 

എന്നാല്‍ ഇത്തവണ ഈ പതിവുണ്ടായില്ല. ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ധരിപ്പിക്കാന്‍, മന്ത്രാലയം സെക്രട്ടറിയാണ് എത്തിയതെന്നും രാഷ്ട്രപതി ഭവന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. എത്ര പുരസ്‌കാരങ്ങള്‍ അദ്ദേഹം നല്‍കണമെന്നും മറ്റുളളവ ആര് നല്‍കുമെന്നുമെല്ലാമുളള കാര്യങ്ങള്‍ തീരുമാനിച്ചത് മന്ത്രാലയമാണെന്ന് രാഷ്ട്പതി ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. രാഷ്ട്രപതി ഭവന്‍ വളരെ നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിട്ടും അവാര്‍ഡ് ജേതാക്കള്‍ക്ക് അയച്ച കത്തില്‍ രാഷ്ട്രപതിയാണ് പുരസ്‌കാരം നല്‍കുകയെന്നാണ് വാര്‍ത്ത വിനിമയ മന്ത്രാലയം അറിയിച്ചത്. 

മെയ് ഒന്നിന് മന്ത്രാലയം സെക്രട്ടറി എത്ര അവാര്‍ഡുകളാണ് രാഷ്ട്രപതി നല്‍കുന്നതെന്ന് അറിയിക്കാന്‍ രാഷ്ട്രപതി ഭവനിലെത്തിയിരുന്നുവെന്നാണ് വിവരം. ഒരു മണിക്കൂര്‍ മാത്രമേ പരിപാടിയില്‍ പങ്കെടുക്കുവെന്ന് ആഴ്ചകള്‍ക്കു മുന്നേ അറിയിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷത്തെ മാറ്റമായി ഇതിനെ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം അവതരിപ്പിക്കുകയായിരുന്നു. 

ഇതിലൂടെ രാഷ്ട്രപതി ഭവനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിടുകയായിരുന്നെന്നും രാഷ്ട്രപതി ഭവന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. അവസാന നിമിഷം രാഷ്ട്രപതി പുരസ്‌കാരം നല്‍കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് 125 അവാര്‍ഡ് ജേതാക്കളില്‍ 66 പേര്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു. ആദ്യ 11 അവാര്‍ഡ് ഒഴികെ മറ്റെല്ലാ അവാര്‍ഡുകളും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാകും നല്‍കുകയെന്നാണ് അവസാന നിമിഷം അറിയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ തന്നെ രാഷ്ട്രപതിയുടെ സമയക്രമവും മറ്റ് വിവരങ്ങളും മന്ത്രാലയത്തെ അറിയിച്ചതാണ്. 
 

Related Post

എന്ത്  വന്നാലും നവംബർ 20ന് ശേഷം താൻ ശബരിമലയിൽ എത്തിയിരിക്കും: തൃപ്തി ദേശായി

Posted by - Nov 16, 2019, 04:30 pm IST 0
പൂനെ: സംസ്ഥാന സർക്കാരിൽ നിന്നും സംരക്ഷണം ലഭിച്ചാലും ഇല്ലെങ്കിലും താൻ നവംബർ 20ന് ശേഷം ശബരിമലയിലേക്ക് എത്തുമെന്ന് അറിയിച്ച് ആക്ടിവിസ്റ്റ് തൃപ്തി ദേശായി. താൻ കേരള സർക്കാരിനോട്…

ജമ്മൂ കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 മരണം  

Posted by - Jul 1, 2019, 12:36 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ മരിച്ചു; 22 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. റോഡില്‍ നിന്ന്…

നിക്ഷേപത്തിന് ലോകത്തിൽ ഇന്ത്യയാണ് ഏറ്റവും അനുയോജ്യമായ സ്ഥലം: നിർമല സീതാരാമൻ

Posted by - Oct 17, 2019, 01:39 pm IST 0
വാഷിങ്ടണ്‍: ഇന്ത്യയെക്കാള്‍ അനുയോജ്യമായ  സ്ഥലം ലോകത്തെവിടെയും നിക്ഷേപകര്‍ക്ക് കണ്ടെത്താൻ സാധിക്കുകയില്ലെന്ന്  കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍.  ജനാധിപത്യ സൗഹൃദവും മൂലധന ഭക്തിയും നിറഞ്ഞതാണ് ഇന്ത്യയിലെ അന്തരീക്ഷമെന്നും അവര്‍…

അരവിന്ദ് കെജ്‌രിവാൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും    

Posted by - Feb 16, 2020, 09:35 am IST 0
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.  ഇന്ന് രാവിലെ 10ന് രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റായ്,…

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; കേരളത്തില്‍ ഒറ്റഘട്ടമായി നടത്തിയേക്കും  

Posted by - Feb 26, 2021, 05:04 pm IST 0
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകീട്ട് മാധ്യമങ്ങളെ കാണും. കേരളം, തമിഴ്നാട്, പുതുച്ചേരി, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ്…

Leave a comment