ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി

169 0

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി. പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചു. പുരസ്‌കാരദാന ചടങ്ങില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കാനാകൂ എന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് മാസത്തില്‍ തന്നെ അറിയിച്ചിരുന്നു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതോടെ വിഷയത്തില്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രതിസ്ഥാനത്തായി. സാധാരണയായി രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങുകള്‍ക്കു ബന്ധപ്പെട്ട മന്ത്രിമാര്‍ നേരിട്ടെത്തി ക്ഷണപത്രം കൈമാറുകയാണ് പതിവ്. 

എന്നാല്‍ ഇത്തവണ ഈ പതിവുണ്ടായില്ല. ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ധരിപ്പിക്കാന്‍, മന്ത്രാലയം സെക്രട്ടറിയാണ് എത്തിയതെന്നും രാഷ്ട്രപതി ഭവന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. എത്ര പുരസ്‌കാരങ്ങള്‍ അദ്ദേഹം നല്‍കണമെന്നും മറ്റുളളവ ആര് നല്‍കുമെന്നുമെല്ലാമുളള കാര്യങ്ങള്‍ തീരുമാനിച്ചത് മന്ത്രാലയമാണെന്ന് രാഷ്ട്പതി ഭവന്‍ വൃത്തങ്ങള്‍ അറിയിച്ചു. രാഷ്ട്രപതി ഭവന്‍ വളരെ നേരത്തെ തന്നെ ഇക്കാര്യം അറിയിച്ചിട്ടും അവാര്‍ഡ് ജേതാക്കള്‍ക്ക് അയച്ച കത്തില്‍ രാഷ്ട്രപതിയാണ് പുരസ്‌കാരം നല്‍കുകയെന്നാണ് വാര്‍ത്ത വിനിമയ മന്ത്രാലയം അറിയിച്ചത്. 

മെയ് ഒന്നിന് മന്ത്രാലയം സെക്രട്ടറി എത്ര അവാര്‍ഡുകളാണ് രാഷ്ട്രപതി നല്‍കുന്നതെന്ന് അറിയിക്കാന്‍ രാഷ്ട്രപതി ഭവനിലെത്തിയിരുന്നുവെന്നാണ് വിവരം. ഒരു മണിക്കൂര്‍ മാത്രമേ പരിപാടിയില്‍ പങ്കെടുക്കുവെന്ന് ആഴ്ചകള്‍ക്കു മുന്നേ അറിയിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷത്തെ മാറ്റമായി ഇതിനെ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം അവതരിപ്പിക്കുകയായിരുന്നു. 

ഇതിലൂടെ രാഷ്ട്രപതി ഭവനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിടുകയായിരുന്നെന്നും രാഷ്ട്രപതി ഭവന്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. അവസാന നിമിഷം രാഷ്ട്രപതി പുരസ്‌കാരം നല്‍കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് 125 അവാര്‍ഡ് ജേതാക്കളില്‍ 66 പേര്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നിരുന്നു. ആദ്യ 11 അവാര്‍ഡ് ഒഴികെ മറ്റെല്ലാ അവാര്‍ഡുകളും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാകും നല്‍കുകയെന്നാണ് അവസാന നിമിഷം അറിയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് മാസത്തില്‍ തന്നെ രാഷ്ട്രപതിയുടെ സമയക്രമവും മറ്റ് വിവരങ്ങളും മന്ത്രാലയത്തെ അറിയിച്ചതാണ്. 
 

Related Post

പി സ് ശ്രീധരൻ പിള്ള മിസോറം ഗവർണ്ണർ

Posted by - Oct 25, 2019, 11:20 pm IST 0
ന്യൂ ഡൽഹി: പി എസ് ശ്രീധരൻപിള്ളയെ മിസോറാം ഗവർണറായി നിയമിച്ചു. ജമ്മു കശ്മീർ ലെഫ്റ്റനൻറ് ഗവർണറായി ഗിരീഷ് ചന്ദ്ര മർമ്മുവും, ലഡാക്കിലെ ലെഫ്റ്റനൻറ് ഗവർണറായി രാധകൃഷ്ണ മാത്തൂരും…

സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന്, സോണിയാ ഗാന്ധി പങ്കെടുക്കും  

Posted by - May 30, 2019, 05:07 am IST 0
ന്യൂഡല്‍ഹി: ഇന്ന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര-മോദിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ കോണ്‍ഗ്രസ് മുന്‍അധ്യക്ഷ സോണിയാ ഗാന്ധിപങ്കെടുക്കും. കോണ്‍ഗ്രസ്അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിപങ്കെടുക്കുമോ എന്ന് വ്യക്തമല്ല. അതേസമയം ബംഗാള്‍മുഖ്യമന്ത്രി മമത ബാനര്‍ജിയുംകേരള മുഖ്യമന്ത്രി…

അപ്രഖ്യാപിത ഹർത്താലിന്‍റെ മറവിൽ നടന്ന അക്രമണങ്ങളുടെ അന്വേഷണം എൻഐഎയ്ക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണം: കുമ്മനം

Posted by - Apr 20, 2018, 07:33 pm IST 0
അപ്രഖ്യാപിത ഹർത്താലിന്‍റെ മറവിൽ നടന്ന അക്രമ സംഭവങ്ങളെപ്പറ്റിയുള്ള അന്വേഷണം എൻഐഎയ്ക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. പൊലീസ് പുറത്തുവിട്ട കണക്കനുസരിച്ച്…

വീടുപേക്ഷിച്ച് ആസിഫയുടെ കുടുംബം 

Posted by - Apr 13, 2018, 11:32 am IST 0
വീടുപേക്ഷിച്ച് ആസിഫയുടെ കുടുംബം  കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആസിഫയുടെ അച്ഛൻ പുജ്‌വാല മാതാവ് നസീമ രണ്ട് കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബമാണ് കേസ് ശക്തമാകുന്ന സാഹചര്യത്തിൽ സാംബ ജില്ലയിലെ സഹോദര…

ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റ്

Posted by - Mar 9, 2018, 06:38 pm IST 0
ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റ് മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ആറുമാസങ്ങൾക്കു ശേഷം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി.കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിനാണ് ആര്‍ആർ നഗറിലെ സ്വന്തം വീട്ടിൽവച്ച്…

Leave a comment