സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലെ വിവാദം: ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍

42 0

തിരുവനന്തപുരം: ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍. പ്രതിഭാഗത്തിന് അനുകൂലമായി ഡോ.ഉന്മേഷ് മൊഴി നല്‍കിയെന്നായിരുന്നു ആരോപണം. പ്രതിഭാഗവുമായി ഒത്തുകളിച്ചു എന്നാരോപിച്ചാണ് ഫോറന്‍സിക് വിദഗ്ധനായ ഡോ. ഉന്മേഷിനെ സസ്‌പെന്റു ചെയ്തത്. വിവാദം ഉണ്ടായി ഏഴു വര്‍ഷത്തിനു ശേഷമാണ് ഡോ.ഉന്മേഷ് കുറ്റവിമുക്തനായത്. സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടിക്ക് വിധേയനായിരുന്ന ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കിയതോടെ സ്ഥാനക്കയറ്റം അടക്കം തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ നല്‍കിയാണ് സര്‍വീസില്‍ തിരിച്ചെടുക്കുന്നത്.  

ഡോ.ഉന്മേഷ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും ഡോ.ശ്രീകുമാരി അധ്യക്ഷയായ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഡോ. ഉന്മേഷിനെതിരായ നടപടി അവസാനിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. സൗമ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത് ഡോ.ഉന്മേഷ് ആയിരുന്നു. സര്‍ക്കാര്‍ വകുപ്പുതലത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കിയത്. നേരത്തെ നടത്തിയ വിജിലന്‍സ് അന്വേഷണത്തിലും ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉന്മേഷ് അവിഹിതമായി നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. 

സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ആരാണെന്നതിനെ ചൊല്ലിയും തര്‍ക്കം വന്നിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ഷേര്‍ളി വാസുവും ഡോ.ഉന്മേഷും തമ്മിലായിരുന്നു അവകാശ തര്‍ക്കം. പ്രോസിക്യുഷന്‍ ഡോ.ഷേര്‍ലി വാസുവിനെ ഹാജരാക്കിയപ്പോള്‍ പ്രതിഭാഗം ഡോ.ഉന്മേഷിനെ ഹാജരാക്കിയത് വിവാദമായിരുന്നു. സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് താനാണെന്നും ഡോ.ഷേര്‍ലി വാസു തിരുത്തലുകള്‍ വരുത്തിയതാണെന്നും ഉന്മേഷ് ആരോപിച്ചിരുന്നു. ഇതോടെ ഡോ.ഉന്മേഷ് പ്രതിഭാഗത്തേക്ക് കൂറുമാറിയെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

Related Post

ഫ്രാങ്കോ മുളക്കലിന്റെ ചോദ്യചെയ്യല്‍ തുടരും

Posted by - Sep 20, 2018, 08:28 pm IST 0
കൊച്ചി : കന്യാസ്ത്രീ പീഡനക്കേസ്‌ പ്രതി ജലന്ധര്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളക്കലിന്റെ ചോദ്യചെയ്യല്‍ നാളെ പൂര്‍ത്തിയാകുമെന്ന്‌ അന്വേഷണത്തിന്റെ ചുമതലയുള്ള കോട്ടയം എസ്‌പി ഹരിശങ്കര്‍ അറിയിച്ചു. ഇന്നലെയും ഇന്നുമായി…

യൂസഫലിയോട് തന്റെ ആഗ്രഹമറിയിച്ച് മുഖ്യമന്ത്രി 

Posted by - Apr 29, 2018, 10:00 am IST 0
കൊച്ചി: ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടന വേളയില്‍ പ്രസംഗിക്കുമ്പോഴാണ് മുഖ്യമന്ത്രി തന്റെ ആഗ്രഹം പ്രമുഖ വ്യവസായിയായ എം.എ യൂസഫലിക്കു മുമ്പാകെ അറിയിച്ചത്. ലുലു മാളും കണ്‍വെന്‍ഷന്‍ സെന്ററും…

എഞ്ചിനീയറിംഗ് കോളേജ് കൾക്കും ഇനി സ്വയം ഭരണാധികാരം

Posted by - Apr 4, 2018, 08:52 am IST 0
എഞ്ചിനീയറിംഗ് കോളേജ് കൾക്കും ഇനി സ്വയം ഭരണാധികാരം സ്ഥാനത്തെ 24 എഞ്ചിനീയറിംഗ് കോളേജ് കൾക്ക് അക്കാദമിക  സ്വയംഭരണാനുമതി നൽകാൻ സർക്കാർ തീരുമാനം. സ്വയംഭരണത്തിനു  എതിരായ എൽഡിഎഫ് നയത്തിന്…

മലപ്പുറം ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

Posted by - Jan 5, 2019, 11:43 am IST 0
മലപ്പുറം: മലപ്പുറം ജില്ലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. നിലമ്പൂര്‍ പോത്തുകല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മേലേമുണ്ടേരിയിലാണ് ഒരു സ്ത്രീയടക്കം മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തിയത്. ലഘുലേഖകള്‍ വിതരണം ചെയ്ത…

മോ​ഷ​ണ​ക്കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ര​ണ്ടം​ഗ​സം​ഘ​ത്തി​ല്‍ ഒ​രാ​ള്‍ ര​ക്ഷ​പ്പെ​ട്ടു  

Posted by - Dec 5, 2018, 02:52 pm IST 0
കൊ​ച്ചി: മോ​ഷ​ണ​ക്കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ര​ണ്ടം​ഗ​സം​ഘ​ത്തി​ല്‍ ഒ​രാ​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍​നി​ന്നും ര​ക്ഷ​പ്പെ​ട്ടു. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഇ​ന്നു രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. സംഭവവുമായി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം…

Leave a comment