സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലെ വിവാദം: ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍

63 0

തിരുവനന്തപുരം: ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍. പ്രതിഭാഗത്തിന് അനുകൂലമായി ഡോ.ഉന്മേഷ് മൊഴി നല്‍കിയെന്നായിരുന്നു ആരോപണം. പ്രതിഭാഗവുമായി ഒത്തുകളിച്ചു എന്നാരോപിച്ചാണ് ഫോറന്‍സിക് വിദഗ്ധനായ ഡോ. ഉന്മേഷിനെ സസ്‌പെന്റു ചെയ്തത്. വിവാദം ഉണ്ടായി ഏഴു വര്‍ഷത്തിനു ശേഷമാണ് ഡോ.ഉന്മേഷ് കുറ്റവിമുക്തനായത്. സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടിക്ക് വിധേയനായിരുന്ന ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കിയതോടെ സ്ഥാനക്കയറ്റം അടക്കം തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ നല്‍കിയാണ് സര്‍വീസില്‍ തിരിച്ചെടുക്കുന്നത്.  

ഡോ.ഉന്മേഷ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും ഡോ.ശ്രീകുമാരി അധ്യക്ഷയായ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഡോ. ഉന്മേഷിനെതിരായ നടപടി അവസാനിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. സൗമ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത് ഡോ.ഉന്മേഷ് ആയിരുന്നു. സര്‍ക്കാര്‍ വകുപ്പുതലത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കിയത്. നേരത്തെ നടത്തിയ വിജിലന്‍സ് അന്വേഷണത്തിലും ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉന്മേഷ് അവിഹിതമായി നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. 

സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ആരാണെന്നതിനെ ചൊല്ലിയും തര്‍ക്കം വന്നിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ഷേര്‍ളി വാസുവും ഡോ.ഉന്മേഷും തമ്മിലായിരുന്നു അവകാശ തര്‍ക്കം. പ്രോസിക്യുഷന്‍ ഡോ.ഷേര്‍ലി വാസുവിനെ ഹാജരാക്കിയപ്പോള്‍ പ്രതിഭാഗം ഡോ.ഉന്മേഷിനെ ഹാജരാക്കിയത് വിവാദമായിരുന്നു. സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് താനാണെന്നും ഡോ.ഷേര്‍ലി വാസു തിരുത്തലുകള്‍ വരുത്തിയതാണെന്നും ഉന്മേഷ് ആരോപിച്ചിരുന്നു. ഇതോടെ ഡോ.ഉന്മേഷ് പ്രതിഭാഗത്തേക്ക് കൂറുമാറിയെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

Related Post

പ്രതിശ്രുതവരനെ വേണ്ടെന്നുവെച്ച യുവതി കാമുകനൊപ്പം പോയി

Posted by - Jun 8, 2018, 08:26 am IST 0
തൊടുപുഴ: പ്രതിശ്രുതവരനെ വേണ്ടെന്നുവെച്ച യുവതി ഈരാറ്റുപേട്ട സ്വദേശിയായ കാമുകനൊപ്പം പോയി. ബുധനാഴ്ച തൊടുപുഴയില്‍ വിവാഹവസ്ത്രം എടുക്കാനെത്തിയ യുവതിയെ തുണിക്കടയില്‍നിന്നും കാമുകന്‍ വിളിച്ചിറക്കി കൊണ്ടുപോകാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.…

പഞ്ചാബിലെ ഗുരുദാസ്പൂരിൽ  പടക്കനിർമ്മാണ  ഫാക്ടറിയിൽ സ്ഫോടനം

Posted by - Sep 4, 2019, 06:07 pm IST 0
ഗുദാസ്പൂർ, പഞ്ചാബ്: പഞ്ചാബിലെ ഗുരുദാസ്പൂരിലെ പടക്ക നിർമാണ ഫാക്ടറിയിൽ ഇന്ന് ഉണ്ടായ സ്‌ഫോടനത്തിൽ 10 പേർ മരിച്ചു. ഡസൻ കണക്കിന് പേർ കുടുങ്ങി കിടക്കുന്നുണെണ്ടു സംശയിക്കുന്നു  …

തൃപ്തി ദേശായിയും സംഘവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി

Posted by - Nov 16, 2018, 09:49 am IST 0
കൊച്ചി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഘമെത്തിയത്. ഇന്‍ഡിഗോ വിമാനത്തിലെത്തിയ സംഘത്തിന് പക്ഷേ പുറത്തേയ്ക്കിറങ്ങാനാകാത്ത നിലയാണ്. വിമാനത്താവളത്തിന്…

കാറും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ മരിച്ചു

Posted by - Dec 26, 2018, 12:31 pm IST 0
തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ മരിച്ചു. തിരുവനന്തപുരം മുക്കോലക്കല്‍ ബൈപാസിലാണ് അപകടം. പൗണ്ടുകടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്‍ (42), ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്.…

തേനി കാട്ടുതീ മരണസംഖ്യ കൂടുന്നു

Posted by - Mar 18, 2018, 08:26 am IST 0
തേനി കാട്ടുതീ മരണസംഖ്യ കൂടുന്നു തേനി കട്ടുതിൽ മരിച്ചവരുടെ എണ്ണം പതിനേഴായി. 60 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഈറോഡ് സ്വദേശി ആര്‍ സതീഷ് കുമാറാണ് മരിച്ചത് മധുരയിലെ…

Leave a comment