അമിത്​ ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

313 0

ബംഗളൂരു: അമിത്​ ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. കര്‍ണാടക തെരഞ്ഞെടുപ്പ്​ പ്രചരണത്തിനിടെയാണ് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്​ ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. കൊലക്കേസില്‍ ആരോപണവിധേയനായ അമിത്​ ഷായാണ്​ ദേശീയ പാര്‍ട്ടിയായ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ പ്രചരണത്തെ നയിക്കുന്നത്​. 

അമിത്​ ഷായുടെ പശ്ചാത്തലവും അദ്ദേഹം രാഷ്ട്രീയത്തിലൂടെ എന്താണ്​ ചെയ്​തതെന്നും നോക്കൂ. കൊലപാതക കേസില്‍ ആരോപണ വിധേയനാണെന്നതും മറക്കരുതെന്നും രാഹുല്‍ ആഞ്ഞടിച്ചു. 2019 ലോക്​സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുനേടുന്ന വലിയ പാര്‍ട്ടിയായിരിക്കും കോണ്‍ഗ്രസെന്നും കോണ്‍ഗ്രസ്​ ജയിക്കുകയാണെങ്കില്‍ താന്‍ പ്രധാനമന്ത്രിയാകുമെന്നും രാഹുല്‍ പറഞ്ഞു. 

ബി.ജെ.പി സത്യസന്ധതയും ഔചിത്യവുമെല്ലാം പ്രസംഗിക്കുമ്പോഴും പാര്‍ട്ടിയെ നയിക്കുന്നത്​ കൊലകേസില്‍ കുറ്റാരോപിതനായ അമിത്​ ഷാ ആണ്​. ജസ്​റ്റിസ്​ ലോയ കേസില്‍ സുപ്രീംകോടതി പരാമര്‍ശിച്ച അമിത്​ ഷായുടെ വിശ്വാസ്യത നഷ്​ടപ്പെട്ടുവെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിര്‍ദേശം ചെയ്​തിരിക്കുന്നത്​ അഴിമതിക്ക്​ ജയിലില്‍ കഴിഞ്ഞ ബി.എസ്​ യെദ്യൂരപ്പയെ ആണ്​. തട്ടിപ്പുകാരായ എട്ടു റെഢ്​ഡി സഹോദരന്‍മാര്‍ക്കാണ്​ ബി.ജെ.പി ടിക്കറ്റ്​ നല്‍കിയിരിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു. 
 

Related Post

പാര്‍ട്ടിയും നേതാക്കളും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട്  

Posted by - Aug 18, 2019, 09:52 pm IST 0
തിരുവനന്തപുരം: പാര്‍ട്ടിയും നേതാക്കളും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ട്. നേതാക്കള്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാന്യമായി പെരുമാറാതെ ജനങ്ങളുമായുള്ള…

പി. ജയരാജനെതിരെ വധശ്രമത്തിന് സാധ്യത 

Posted by - Mar 18, 2018, 08:14 am IST 0
പി. ജയരാജനെതിരെ വധശ്രമത്തിന് സാധ്യത  സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കാൻ ശ്രമമെന്ന് പോലീസ് റിപ്പോർട്ട്. ഇതിനായി ആർ. എസ്.എസ് പ്രഫഷണൽ ഗുണ്ടാ…

പന്ന്യന്‍ രവീന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ടോമിന്‍ ജെ. തച്ചങ്കരി

Posted by - Sep 8, 2018, 06:59 am IST 0
തിരുവനന്തപുരം: സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെഎസ്‌ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി ഐപിഎസ് രംഗത്ത്. ബസുകള്‍ വാടകയ്ക്ക് എടുക്കാതെ എങ്ങനെ കമ്മിഷന്‍ വാങ്ങുമെന്ന്…

റിമാൻഡിലായ സ്ഥാനാർത്ഥി പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും

Posted by - Mar 29, 2019, 04:39 pm IST 0
കോഴിക്കോട്: ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ റിമാൻഡിലായ യുവമോർച്ച സംസ്ഥാന പ്രസിഡന്റും ബിജെ പി കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥിയുമായ കെപി പ്രകാശ് ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് പത്തനംതിട്ട…

ആം ആദ്മി എം‌എൽ‌എ അൽക ലാംബ പാർട്ടി വിട്ടു

Posted by - Sep 6, 2019, 12:01 pm IST 0
ആം ആദ്മി പാർട്ടി (എഎപി) എം‌എൽ‌എ അൽക ലാംബ പാർട്ടി വിട്ടു .  ട്വിറ്ററിലൂടെയാണ് അവരുടെ രാജി വാർത്ത പോസ്റ്റ് ചെയ്തത്. “ആം ആദ്മി പാർട്ടിക്ക്“ ഗുഡ്…

Leave a comment