പ്രമുഖ ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സ്വിഫ്റ്റ്, ബലേനൊ കാറുകള്‍ തിരികെ വിളിക്കുന്നു 

237 0

ന്യൂഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ മോഡലായ പുതിയ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്‌ബാക്ക് ബലേനൊ കാറുകള്‍ തിരിച്ചു വിളിക്കുന്നു. ബ്രേക്കിന്റെ വാക്വം ഹോസില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച്‌ 16നും ഇടയില്‍ നിര്‍മിച്ച 52,686 സിഫ്റ്റ്, ബലേനൊ കാറുകളാണ് പരിശോധനകള്‍ക്കായി തിരികെ വിളിച്ചിരിക്കുന്നത്. 

ഈ മാസം 14 മുതല്‍ സര്‍വീസ് ക്യാമ്പയിന്‍ ആരംഭിക്കുമെന്നും ഉടമകള്‍ക്ക് ഡിലറെ സമീപിച്ച്‌ സര്‍വീസ് നടത്താമെന്നും മാരുതി അറിയിച്ചു. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ആഗോളതലത്തില്‍ തന്നെ സര്‍വീസ് ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈ സര്‍വീസ് തികച്ചും സൗജന്യമായിരിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

Related Post

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ്

Posted by - Nov 28, 2018, 03:08 pm IST 0
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 22,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ…

ജീവനക്കാരിൽ പന്നിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് സാപ്പ് ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചു

Posted by - Feb 21, 2020, 12:15 pm IST 0
ബെംഗളുരു: രണ്ട് ജീവനക്കാരില്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  പ്രധാന  സോഫ്റ്റ് വെയര്‍ കമ്പനിയായ സാപിന്റെ (SAP) രാജ്യത്തെ ഓഫീസുകള്‍ അടച്ചു. താത്കാലികമായി ഗുഡ്ഗാവ്, ബെംഗളുരു, മുംബൈ എന്നിവിടങ്ങളിലെ…

നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി  

Posted by - Mar 30, 2019, 10:53 am IST 0
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്ക് ബ്രിട്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി ജാമ്യം നിഷേധിച്ചു. കേസ് അടുത്ത മാസം 26ന്…

സ്വർണ വിലയിൽ വർധന

Posted by - Apr 8, 2019, 04:29 pm IST 0
കൊച്ചി: സ്വർണ വില ഇന്നും കൂടി. പവന് 160 രൂപയാണ് വർധിച്ചത്. വെള്ളി, ശനി ദിവസങ്ങളിലും ആഭ്യന്തര വിപണിയിൽ വില ഉയർന്നിരുന്നു. നാല് ദിവസത്തിനിടെ പവന് 360…

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്

Posted by - Nov 26, 2018, 03:16 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 2,865 രൂപയും പവന് 22,800 രൂപയുമാണ് ഇന്നത്തെ നിരക്ക്.…

Leave a comment