പ്രമുഖ ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സ്വിഫ്റ്റ്, ബലേനൊ കാറുകള്‍ തിരികെ വിളിക്കുന്നു 

136 0

ന്യൂഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ മോഡലായ പുതിയ സ്വിഫ്റ്റ്, പ്രീമിയം ഹാച്ച്‌ബാക്ക് ബലേനൊ കാറുകള്‍ തിരിച്ചു വിളിക്കുന്നു. ബ്രേക്കിന്റെ വാക്വം ഹോസില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ ഒന്നിനും 2018 മാര്‍ച്ച്‌ 16നും ഇടയില്‍ നിര്‍മിച്ച 52,686 സിഫ്റ്റ്, ബലേനൊ കാറുകളാണ് പരിശോധനകള്‍ക്കായി തിരികെ വിളിച്ചിരിക്കുന്നത്. 

ഈ മാസം 14 മുതല്‍ സര്‍വീസ് ക്യാമ്പയിന്‍ ആരംഭിക്കുമെന്നും ഉടമകള്‍ക്ക് ഡിലറെ സമീപിച്ച്‌ സര്‍വീസ് നടത്താമെന്നും മാരുതി അറിയിച്ചു. ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് ആഗോളതലത്തില്‍ തന്നെ സര്‍വീസ് ക്യാമ്പയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഈ സര്‍വീസ് തികച്ചും സൗജന്യമായിരിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

Related Post

സ്വർണ വില കുറഞ്ഞു

Posted by - Apr 12, 2019, 04:27 pm IST 0
കൊച്ചി: സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 240 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച പവന് 80 രൂപ വർധിച്ച ശേഷമാണ് ആഭ്യന്തര വിപണിയിൽ ഇന്ന് വിലയിടിവുണ്ടായത്.…

പോപ്പ് അപ്പ് സെല്‍ഫി ക്യാമറയുമായി ഷവോമി  

Posted by - May 2, 2019, 03:41 pm IST 0
ദില്ലി: ഷാവോമി റെഡ്മിയുടെ പുതിയ സ്മാര്‍ട്ഫോണ്‍ പുതിയ സൗകര്യങ്ങളോടുകൂടി ഉടന്‍ വിപണിയിലെത്തിയേക്കും. പോപ്പ് അപ്പ് സെല്‍ഫി ക്യാമറയുമായുമായിരിക്കും ഈ ഫോണ്‍ എത്തുക. ചൈനീസ് മൈക്രോബ്ലോഗിങ് വെബ്സൈറ്റായ വീബോയില്‍…

500 ഉൽപ്പന്നങ്ങൾക്ക് വിലനിയന്ത്രണം ഏർപ്പെടുത്തി

Posted by - May 7, 2018, 07:12 pm IST 0
ദോഹ: റമദാൻ മാസത്തിനു മുന്നോടിയായി 500 ഉൽപ്പന്നങ്ങൾക്ക് സാമ്പത്തീക, വാണിജ്യമന്ത്രാലയം വിലനിയന്ത്രണം ഏർപ്പെടുത്തി. മന്ത്രാലയ സർക്കുലറിൽ പറയുന്ന ഉൽപ്പന്നങ്ങൾക്ക് ഏതെങ്കിലും വ്യാപാരസ്ഥാപനം അധികവില ഈടാക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ…

ബാങ്കുകളിലെ സൗജന്യ സേവനങ്ങൾക്ക്  വിട

Posted by - Apr 26, 2018, 05:51 am IST 0
മുംബൈ :ബാങ്കുകളിലെ സൗജന്യ സേവനങ്ങൾ ക്ക്  ഇനി വിട. നിലവിൽ മിനിമം  ബാലൻസ് സൂക്ഷിക്കുന്ന വർക്ക് നൽകിയിരുന്ന സൗജന്യ സേവനങ്ങൾക്ക് നികുതി നൽകണമെന്ന് നികുതി വകുപ്പ് മുൻനിര…

80000 ഓളം പേർക്ക് തൊഴിൽ അവസരവുമായി റിലയന്‍സ് ജിയോ

Posted by - Apr 30, 2018, 01:03 pm IST 0
80000 ഓളം പേർക്ക് തൊഴിൽ അവസരവുമായി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ . ഇനിയും 75,000 മുതല്‍ 80000 വരെ ആളുകളെ നിയമിക്കുമെന്ന് കമ്പനിയുടെ ചീഫ്…

Leave a comment