ബംഗളുരു: കര്‍ണാടകത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ രണ്ടു വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെ കണ്ടെത്തിയത് 10,000 വ്യാജ വോട്ടര്‍ കാര്‍ഡുകളും ഒരു ലക്ഷത്തോളം കൗണ്ടര്‍ ഫോയിലുകളും. തിരിച്ചറിയല്‍ കാര്‍ഡിന്റെ എന്റോള്‍മെന്റ് കേന്ദ്രത്തില്‍ നിന്നും ബിജെപി പ്രവര്‍ത്തകര്‍ കെട്ടുകണക്കിന് വ്യാജരേഖകള്‍ കണ്ടെത്തിയതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ആര്‍.ആര്‍. നഗര്‍ എംഎല്‍എ മുനിരത്‌നയുടെ അനുയായിയായ മഞ്ജുള എന്നയാളുടെ പേരിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ റെയ്ഡ് നടന്നത്.
കര്‍ണാടകയില്‍ ജാലഹള്ളിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സ്റ്റീലിന്റെ പെട്ടിയില്‍ സൂക്ഷിക്കപ്പെട്ട നിലയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജീവ് കുമാര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. വ്യാജരേഖ കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. മൊത്തം 4,35,000 വോട്ടര്‍മാരുള്ള ആര്‍.ആര്‍. നഗര്‍ മണ്ഡലത്തില്‍ ഇപ്പോള്‍ വോട്ടു ചെയ്യാന്‍ 4.71 ലക്ഷം പേരുണ്ട്.
യഥാര്‍ത്ഥ വോട്ടര്‍ പട്ടികയില്‍ നിന്നും വ്യത്യസ്തമായി കൂടിയിരിക്കുന്ന 45,000 വോട്ടര്‍മാരുടെ വിവരം വ്യാജമായിരിക്കാനാണ് സാധ്യതയെന്ന് ഇന്നലെ രാത്രി 11.45 ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കേണ്ടതും അന്തിമ തീരുമാനം എടുക്കേണ്ടതും ന്യൂഡല്‍ഹിയിലെ കേന്ദ്ര ഓഫീസില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.