മലയാളി വിദ്യാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ രണ്ടു വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍: ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ പുറത്ത് 

215 0

ബംഗളുരു: കര്‍ണാടകത്തില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് വോട്ടു ചെയ്യാന്‍ രണ്ടു വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെ കണ്ടെത്തിയത് 10,000 വ്യാജ വോട്ടര്‍ കാര്‍ഡുകളും ഒരു ലക്ഷത്തോളം കൗണ്ടര്‍ ഫോയിലുകളും. തിരിച്ചറിയല്‍ കാര്‍ഡിന്റെ എന്റോള്‍മെന്റ് കേന്ദ്രത്തില്‍ നിന്നും ബിജെപി പ്രവര്‍ത്തകര്‍ കെട്ടുകണക്കിന് വ്യാജരേഖകള്‍ കണ്ടെത്തിയതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ആര്‍.ആര്‍. നഗര്‍ എംഎല്‍എ മുനിരത്‌നയുടെ അനുയായിയായ മഞ്ജുള എന്നയാളുടെ പേരിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ റെയ്ഡ് നടന്നത്. 

കര്‍ണാടകയില്‍ ജാലഹള്ളിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സ്റ്റീലിന്റെ പെട്ടിയില്‍ സൂക്ഷിക്കപ്പെട്ട നിലയില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജീവ് കുമാര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. വ്യാജരേഖ കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. മൊത്തം 4,35,000 വോട്ടര്‍മാരുള്ള ആര്‍.ആര്‍. നഗര്‍ മണ്ഡലത്തില്‍ ഇപ്പോള്‍ വോട്ടു ചെയ്യാന്‍ 4.71 ലക്ഷം പേരുണ്ട്. 

യഥാര്‍ത്ഥ വോട്ടര്‍ പട്ടികയില്‍ നിന്നും വ്യത്യസ്തമായി കൂടിയിരിക്കുന്ന 45,000 വോട്ടര്‍മാരുടെ വിവരം വ്യാജമായിരിക്കാനാണ് സാധ്യതയെന്ന് ഇന്നലെ രാത്രി 11.45 ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കേണ്ടതും അന്തിമ തീരുമാനം എടുക്കേണ്ടതും ന്യൂഡല്‍ഹിയിലെ കേന്ദ്ര ഓഫീസില്‍ നിന്നാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Related Post

പാൻ കാർഡും ആധാർ കാർഡും ജൂൺ മുപ്പത്തിനുള്ളിൽ ബന്ധിപ്പിക്കണം 

Posted by - Mar 28, 2018, 07:45 am IST 0
പാൻ കാർഡും ആധാർ കാർഡും ജൂൺ മുപ്പത്തിനുള്ളിൽ ബന്ധിപ്പിക്കണം  പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള തിയതി മാർച്ച്‌ 31ൽ നിന്നും ജൂൺ 30 എന്ന…

മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ 

Posted by - Mar 9, 2018, 08:34 am IST 0
മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ  2014 മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള കണക്കുകൾ നോക്കുമ്പോൾ വെറും 1.17 കോടിരൂപയാണ് മെയ്ക് ഇൻ ഇന്ത്യ പദ്ധതി…

മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു

Posted by - Jan 15, 2020, 09:35 am IST 0
ന്യൂ ഡൽഹി: നിർഭയ കേസിൽ  വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹർജി സമർപ്പിച്ചു. സുപ്രീം കോടതി തിരുത്തൽ ഹർജിയും തള്ളിയതിന് പുറകെയാണ് ദയാഹർജി സമർപ്പിച്ചിരിക്കുന്നത്.…

ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ പകര്‍ത്തി ഡോക്ടര്‍: പിന്നീട് ഉണ്ടായത് നാടകീയ സംഭവങ്ങൾ 

Posted by - May 2, 2018, 08:38 am IST 0
ചികില്‍സയ്ക്കിടെ യുവതിയുടെ നഗ്നവിഡിയോ പകര്‍ത്താന്‍ ശ്രമിച്ച ഡോക്ടര്‍ പിടിയിലായി. ചെന്നൈ മൈലാപ്പൂരിലെ ഡോ.ശിവഗുരുനാഥനാണ് പിടിയിലായത്. നെഞ്ചു വേദനയ്ക്ക് ചികിത്സയ്ക്ക് എത്തിയ യുവതിയുടെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ മുറിക്കു പുറത്താക്കിയ…

'വ്യാജവാര്‍ത്ത': രണ്ട് ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ എഫ്‌ഐആര്‍

Posted by - Apr 29, 2018, 01:13 pm IST 0
ഗാസിയാബാദ്: 'വ്യാജ വാര്‍ത്ത' പ്രക്ഷേപണം ചെയ്‌തെന്ന പരാതിയില്‍ ഉത്തര്‍പ്രദേശില്‍ രണ്ടു ടിവി ചാനലുകള്‍ക്കെതിരെ എഫ്‌ഐആര്‍. ജിഡിഎയുടെ വൈസ് ചെയര്‍പേഴ്‌സന്‍ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന വാര്‍ത്തയിലാണ്…

Leave a comment